Breaking NewsKERALANEWSTop News

പെണ്ണ് കാലു കയറ്റിവെച്ച് ഇരിക്കാൻ പാടില്ലെന്ന് സുരക്ഷാ ജീവനക്കാരൻ; സ്ത്രീത്വത്തെ അധിക്ഷേപിച്ചതിൽ സെക്രട്ടറിയേറ്റിൽ പ്രതിഷേധവുമായി കെഎംപിജിഎ നേതാവ് അജിത്ര

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധവുമായി പിജി ഡോക്ടർമാരുടെ സംഘടനാ നേതാവ് അജിത്ര. അഡിഷണൽ ചീഫ് സെക്രെട്ടറിയുമായി കൂടിക്കാഴ്ച വന്ന തന്നെ സുരക്ഷാ ജീനക്കാരൻ അധിക്ഷേപിച്ചെന്ന ആരോപണവുമായാണ് അജിത്ര പ്രതിഷേധം നടത്തുന്നത്. കെഎംപിജിഎ പ്രതിനിധികൾ സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിന് മുമ്പിൽ കുത്തിയിരുന്നാണ് പ്രതിഷേധം നടത്തുന്നത്.

കെഎംപിജിഎ സംസ്ഥാന പ്രെസിഡന്റാണ് അജിത്ര. ഇന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രെട്ടറി ആശ തോമസിനെ കാണാത്തിയപ്പോഴായിരുന്നു ദുരനുഭവം. 12 മണിക്ക് ഫ്രീ ആകുമ്പോൾ എത്താൻ പറഞ്ഞത് അനുസരിച്ച് എത്തിയ അജിത്ര ഓഫീസിന്റെ പുറത്ത് കാത്ത് നിൽക്കുകയായിരുന്നു. ആദ്യം നിലത്തിരുന്നപ്പോൾ സുരക്ഷാ ജീവനക്കാർ വന്ന് നിലത്തിരിക്കരുത് ഇരുന്നാൽ ധർണ്ണ ആണെന്ന് വിചാരിക്കും, അതുകൊണ്ട് കസേരയിൽ ഇരിക്കാൻ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ കസേരയിൽ ഇരുന്നപ്പോൾ കൽ കയറ്റി വെച്ചാണ് ഇരുന്നതെന്നും അജിത്ര പറഞ്ഞു. എന്നാൽ അങ്ങനെ ഇരുന്നപ്പോൾ ഒരു സുരക്ഷാ ജീവനക്കാരൻ വരികയും കാൽ കയറ്റിവെച്ച് ഇരിക്കാൻ പാടില്ലെന്ന് പറയുകയും ചെയ്തു. സ്ത്രീകൾ കാൽ കയറ്റി വെച്ച് ഇരുന്നാൽ എന്താ കുഴപ്പമെന്ന് ചോദിച്ചാൽ എന്നാൽ നീ തുണി ഉടുക്കാതെ നടക്കെടി എന്നും പറഞ്ഞെന്നാണ് അജിത്രയുടെ പരാതി.

അപമാനിച്ച സുരക്ഷാ ജീവനക്കാരന്റെ പേര് അറിയില്ലെന്നും എന്നാൽ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും അജിത്ര പറയുന്നു. തന്റെ സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്നും ഇതിൽ ചീഫ് സെക്രട്ടറി തന്നെ മറുപടി പറയണമെന്നുമാണ് അജിത്രയുടെ ആവശ്യം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close