Breaking NewsKERALANEWSTop NewsUncategorized

“അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തത്”; അനുപമ പേപ്പറിൽ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണന്നും വ്യക്തമാക്കി അജിത്തിന്റെ ആദ്യ ഭാര്യ രം​ഗത്ത്

തിരുവനന്തപുരം: കുഞ്ഞിനെ മാതാവിൽ നിന്ന് വേർപ്പെടുത്തി സി.പി.എം നേതാവായ പിതാവും മാതാവും ചേർന്ന് ദത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി അജിത്തിന്‍റെ മുൻ ഭാര്യ നസിയ. അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്നും . അനുപമ ഒപ്പിട്ട് പേപ്പറിൽ കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും ആദ്യ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്.

ബോധാമില്ലാത്ത അവസ്ഥയിലാണ് താൻ ഒപ്പിട്ടതെന്ന അനുപമയുടെ വാദത്തെ പൊളിച്ചെഴുതിയാണ് അജിത്തിന്റെ ആദ്യ ഭാര്യ രം​ഗപ്രവേശനം ചെയ്യ്തിരിക്കുന്നത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു.

ദത്ത് നൽകുന്നതിന് തയാറാക്കിയ സമ്മതപത്രം തന്നെ അനുപമ കാണിച്ചിരുന്നു. അനുപമയും അച്ഛനും സമ്മതപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അനുപമ ഗർഭിണിയാണെന്ന് മൂന്നാമത്തെ മാസം തന്നെ താൻ അറിഞ്ഞു. ആ സമയത്ത് അജിത്തിനും അനുപമക്കും ഒപ്പമാണ് താമസിച്ചിരുന്നത്. അജിത്തും അനുപമയും തമ്മിൽ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. അനുപമ സഹോദരിയെ പോലെയാണെന്ന് അജിത്ത് പറഞ്ഞിരുന്നത്.

അജിത്ത് തന്‍റെ ഡാൻസ് മാസ്റ്റർ ആയിരുന്നു. അജിത്തുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതം നൽകിയിരുന്നില്ല. തന്‍റെ ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത്. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഉപദ്രവം സഹിക്കാൻ പറ്റാത്തതിനെ തുടർന്ന് അയൽപക്കത്തെ വീട്ടിലാണ് പലപ്പോഴും താൻ കഴിഞ്ഞിരുന്നത്. തന്നെ വിളിച്ചു കൊണ്ട് പോകാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു.

അനുപമയുടെ അച്ഛൻ ജയചന്ദ്രൻ വിളിച്ചത് പ്രകാരമാണ് അനുപമയെ പോയി കണ്ടത്. അജിത്തിന് വിവാഹമോചനം നൽകില്ലെന്ന് അനുപമയോട് അന്ന് പറഞ്ഞിരുന്നു.

അജിത്തും താനും തമ്മിലുള്ള വിഷയത്തിൽ പാർട്ടി കൂടെ നിൽക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, പാർട്ടിയെ അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം താൻ ഇറങ്ങി വരികയായിരുന്നു. ഇപ്പോൾ തന്നെ സഹായിക്കാൻ ആരുമില്ലെന്നും നസിയ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close