KERALANEWSTrending

മിസ് വേൾഡ് സിംഗപ്പൂർ 2021-ൽ മലയാളിത്തിളക്കം; അഭിമാന നേട്ടത്തിൽ ചേർത്തല സ്വദേശിനി നിവേദ ജയശങ്കർ

ആലപ്പുഴ : മിസ് വേൾഡ് സിങ്കപ്പൂർ 2021 ഫൈനൽ മത്സരത്തിൽ ചേർത്തല സ്വദേശിനിക്ക് സെക്കൻഡ്‌ പ്രിൻസസ് സ്ഥാനം നേടി. ശനിയാഴ്ച നടന്ന ഫൈനലിലാണു ചേർത്തല പൂച്ചാക്കാൽ സ്വദേശിനിയായ നിവേദ ജയശങ്കർ വിജയത്തിളക്കം നേടിയത്. 26 വർഷമായി സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ ചേർത്തല പാണാവള്ളി സ്വദേശി ജയശങ്കറിൻറെയും വടക്കൻ പറവൂർ സ്വദേശിനി നന്നിതാ മേനോൻറെയും മൂത്ത മകളാണു നിവേദ.

സെക്കൻഡ്‌ പ്രിൻസസ് ടൈറ്റിൽ കൂടാതെ, മിസ്‌ ഫോട്ടോജനിക്, മിസ്‌ ഗുഡ്‌വിൽ അംബാസഡർ എന്നീ ടൈറ്റിലുകളും നിവേദ സ്വന്തമാക്കി. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദമുള്ള നിവേദ ജയശങ്കർ. മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദമുള്ള നിവേദ ജയശങ്കർ , സിംഗപ്പൂരിലെ യുണിയൻ ഓവർസീസ് ബാങ്കിൽ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.

അടിസ്ഥാന ജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികൾക്കായി പഠനസൗകര്യങ്ങൾ ഒരുക്കുന്ന എൻജിഒ യുടെ വോളന്റിയർ കൂടിയാണ് നിവേദ. നിവേദയുടെ ഇളയ സഹോദരി മേഘ്ന സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കുന്നു.

 എസ്.ടി മൈക്രോഇലക്ട്രോണിക്‌സിൽ സീനിയർ മാനേജറായി ജോലി ചെയ്യുന്ന അച്ഛൻ ജയശങ്കർ, സിംഗപ്പൂരിൽ അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. കെപിഎംജിയിലെ അസോസിയേറ്റ് ഡയരക്ടർ അമ്മ – നന്നിത മേനോൻ സിംഗപ്പൂരിലെ പ്രമുഖ നടിയും കൂടിയാണ്, സിംഗപ്പൂരിലെ നിരവധി നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും നന്നിത അഭിനയിച്ചിട്ടുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close