KERALANEWSTop News

പെൻഷനായാലും അതേ തസ്തികയിൽ വീണ്ടും ജോലി; ആലപ്പുഴ കയർ ഫെഡിൽ പിൻവാതിൽ നിയമനം; അനധികൃത നിയമനത്തിലൂടെ ഉയർന്ന ശമ്പളത്തിൽ വീണ്ടും ജോലി നേടിയത് സിപിഎം നേതാവിന്റെ ഭാര്യ ഉൾപ്പെടെ പതിമൂന്ന് പേർ

ആലപ്പുഴ: ആലപ്പുഴ കയർ ഫെഡിൽ പിൻവാതിൽ നിയമനം. പെൻഷനായ സിപിഎം നേതാവിന്റെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് ഉയർന്ന ശമ്പളത്തിൽ വിരമിച്ച തസ്തികയിൽ പുനർനിയമനം നൽകി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യ ഉൾപ്പെടെ ഇതുവരെ 13 ഓളം പേർക്കാണ് ഹെഡ്ഡ് ഓഫീസിലടക്കം അനധികൃത നിയമനം നൽകിയത്.

ഉന്നത സ്വാധീനം കൊണ്ട് ആലപ്പുഴ കയർ ഫെഡിൽ ഇതുവരെ ജോലി നേടിയത് പതിമൂന്നോളം പേരാണ്. പെൻഷൻ പറ്റിയവർ പോലും അതേ ശമ്പളത്തോടെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. കയർ ഫെഡ് ആസ്ഥാനത്തെ പേഴ്സണൽ മാനേജരാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്‍റെ ഭാര്യ ഷീല നാസർ. ഇവർ വയസ്സ് 58 തികഞ്ഞതോടെ ഇക്കഴിഞ്ഞ ജൂലൈയിൽ വിരമിച്ചിരുന്നു. പക്ഷെ അതേ തസ്തികയിൽ പുനർനിയമനം കൊടുത്തു. ഏറ്റവുമൊടുവിൽ ഷീല കൈപ്പറ്റിയ ശമ്പളം 42581 രൂപയാണ്.

സിഐടിയു എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എം പി നാരായണന്‍റേതും പെൻഷനായികഴിഞ്ഞുള്ള പുനർനിയമനമാണ്. പെൻഷൻ പറ്റിയ നാരായണൻ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 25161 രൂപയാണ് ശമ്പളമായി കൈപ്പറ്റിയത്. കയർ ഫെഡ്ഡിലെ പുനർനിയമനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഷീല നാസറും എം പി നാരായണനും. പെൻഷൻ പറ്റിയവരെ ഒരു കാരണവശാലും പുനിർനിയമിക്കരുതെന്നാണ് കേരള സഹകരണ ചട്ടത്തിലുള്ളത്. വലിയ സാമ്പത്തിക ബാധ്യതയും യുവാക്കൾക്ക് തൊഴിലവസരവും നഷ്ടപ്പെടുമെന്നാണ് പറയുന്നത്. എന്നാൽ ഈ ചട്ടങ്ങളെല്ലാം മറികടന്നാണ് അനധികൃത നിയമനങ്ങൾ നടത്തിയത്. പിഎസ്‍സി വഴി ഒഴിവുകൾ ഉടൻ നികത്തും. അതുവരെ പരിചയ സമ്പന്നരെ തുടരാൻ അനുവദിച്ചു. പുനർനിയമനം നടത്താൻ ബോർഡിന് അധികാരമുണ്ടെന്നുമാണ് കയർ ഫെഡ് ചെയർമാൻ എൻ സായികുമാറിന്‍റെ വിശദീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close