KERALANEWSTop News

പിതാവിന് പിന്നാലെ കുടുംബവും; ആലപ്പുഴയിൽ അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ; മത്സ്യത്തൊഴിലാളി കുടുംബത്തിലെ കൂട്ടമരണത്തിൽ ദുരൂഹത

മാരാരിക്കുളം: ആലപ്പുഴ മാരാരിക്കുളത്ത് അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ 23-ാം വാർഡ് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത് (57) മക്കളായ ലെനിൻ ജോസഫ് (അനിൽ (35), സുനിൽ ജോസഫ് (32) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. അമ്മയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലും മക്കളെ കട്ടിലുകളിൽ മരിച്ചുകിടക്കുന്നതുമായാണ് കണ്ടെത്തിയത്.

യുവാക്കൾ രണ്ടുപേരും അവിവാഹിതരാണ്. മത്സ്യത്തൊഴിലാളി കുടുംബമായിരുന്നു ഇവരുടേത്. പിതാവ് രഞ്ജിത്ത് നേരത്തെ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് മണ്ണഞ്ചേരി, മാരാരിക്കുളം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close