KERALANEWSSocial MediaTrending

മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി അലി അക്ബർ; സ്വീകരിച്ചത് സംസ്കാരത്തോട് ചേർന്ന് നിന്നപ്പോൾ കൊല ചെയ്യപ്പെട്ട വ്യക്തിത്വത്തിന്റെ പേര്

മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകൻ അലി അക്ബർ. ‘രാമസിംഹൻ’ എന്നാണ് സംവിധായകന്റെ പുതിയ പേര്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താന്‍ മതം മാറുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

രാജ്യത്തെ സംരക്ഷിക്കുന്ന സൈന്യത്തിലെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇട്ട് ആഘോഷങ്ങൾ നടത്തുന്നവരുടെ സംസ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ലെന്നും, ജനിച്ചപ്പോൾ കിട്ടിയ ഇസ്ലാം മതം എന്ന കുപ്പായം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇനി മുതൽ താനും കുടുംബവും ഭാരതീയനായിരിക്കും. ഇതിന്റെ പേരിൽ തന്റെ തലയ്‌ക്ക് വിലയിട്ടേക്കാം. എന്ത് പ്രശ്‌നത്തേയും നേരിടാൻ തയ്യാറാണെന്നും, ഇത് ഉറച്ച തീരുമാനമാണെന്നും അലി അക്ബർ പറയുന്നു.

‘മലപ്പുറമാണ് തലസ്ഥാനമെന്ന് നാളെ പറഞ്ഞാൽ അതും അനുസരിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇപ്പോൾ ജീവിക്കുന്നത്. ഇനി ധർമ്മത്തിന്റെ കൂടെ ചലിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാൻ ജനിച്ചപ്പോൾ കിട്ടിയ ഒരു ഉടുപ്പ് ഇന്ന് ഞാൻ വലിച്ചെറിയുകയാണ്. ഇന്ത്യക്കെതിരായി ആയിരക്കണക്കിന് ചിരിക്കുന്ന ഇമോജികളിട്ട തെണ്ടികളോടുള്ള എന്റെ ഉത്തരമാണത്. ഇന്ന് മുതൽ ഞാൻ മുസ്ലീമല്ല. ഞാൻ ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഇസ്ലാം മതം ഉപേക്ഷിക്കുകയാണ്. ആ തീരുമാനം ഞങ്ങൾ കൂട്ടായി സ്വീകരിച്ചു. ഈ ഇമോജികൾ ഇടുമ്പോൾ അതിനോട് പ്രതികരിക്കാത്ത മുസൽമാന്റെ മതത്തെ ഞാൻ ഉപേക്ഷിക്കുകയാണ്. അതീവ ദു:ഖമുണ്ട്.

കൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഏത് കുലത്തിലാണോ ജീവിക്കുന്നത്. ആകുലത്തിന്റെ ധർമ്മം പാലിക്കണമെന്ന്. കൃഷ്ണന്റെ ആ ഒരു ഒറ്റ ഉപദേശം കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ഇനിയത് പറ്റില്ല. ഇനി ധർമ്മത്തിന്റെ വഴിയേ സഞ്ചരിക്കും. 24 മണിക്കൂർ ഞാനും ഭാര്യയും തമ്മിൽ സംസാരിച്ചാണ് ഈ തീരുമാനമെടുത്തത്. സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ല. ഇനി ആ സംസ്‌കാരത്തിന്റെ കൂടെ താനില്ല. നാളെ എന്റെ തലക്ക് ഏതെങ്കിലും കോൺഗ്രസ് എംഎൽഎ വിലയിട്ടേക്കാം. പക്ഷേ അത് വിഷയമല്ല. എനിക്കൊപ്പം ആരുമുണ്ടാകില്ല എന്നറിയാം. എന്നാൽ ഭയലേശമില്ലാതെ പറയുകയാണ്. ഇത് ഉറച്ച തീരുമാനമാണെന്നും’ അലി അക്ബർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close