INDIAMoviesNEWSSocial Media

ഹിറ്റായി മാറിയ പുഷ്പയ്ക്ക് പിന്നാലെ റെക്കോർഡ് നേട്ടം നേടി അല്ലു അർജുൻ; ഇൻസ്റ്റാഗ്രാമിൽ 15 മില്യൺ ഫോളോവേഴ്സ് എന്ന നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ താരം

പുഷ്പയിലൂടെ റെക്കോർഡ് വിജയം നേടിയതിന് പിന്നാലെ മറ്റൊരു റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് നടൻ അല്ലു അർജുൻ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള സൗത്ത് ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ മലയാളികൾക്കും പ്രിയങ്കരനായ അല്ലു. 15 മില്ല്യണ്‍ പേരാണ് അല്ലുവിനെ ഇന്‍സ്റ്റഗ്രാമിൽ പിന്തുടരുന്നത്.

15 മില്യൺ ഫോളോവേഴ്സ് ഉള്ള ആദ്യ തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍ വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്. 14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. രാം ചരണ്‍ (5), ജൂനിയര്‍ എന്‍.ടി.ആര്‍ (3.5), പ്രഭാസ് (7.7), മഹേഷ് ബാബു (7.6) എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം.

ഏറ്റവും പുതിയ ചിത്രമായ പുഷ്പയിലുടെ റെക്കോര്‍ഡ് വിജയമാണ് അല്ലു അര്‍ജുന്‍ സ്വന്തമാക്കിയത്. ഉത്തരേന്ത്യയിലും ബോക്‌സോഫീസിൽ അല്ലു മാജിക് തുടരുകയാണ്. 80 കോടി രൂപയ്ക്കടുത്താണ് ഹിന്ദി പുഷ്പയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ആമസോണില്‍ റിലീസ് ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആരാധകരും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. പുഷ്പയിലൂടെ ഉത്തരേന്ത്യയിലെയും മോസ്റ്റ് വാണ്ടഡ് സ്റ്റാര്‍ ഹീറോ ആയി അല്ലു മാറിയിരിക്കുകയാണ്.

ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രമായിരിക്കുകയാണ്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്. സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close