INDIANEWSTop News

ക്യാപ്റ്റന്റെ പുതിയ പാർട്ടി ‘പഞ്ചാബ് ലോക് കോൺഗ്രസ്’; അമരീന്ദർ സിംഗിന്റെ പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടായേക്കും; ബിജെപിയുമായി സഖ്യം അടുത്ത മാസം

ന്യൂഡൽഹി: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പഞ്ചാബ് മുൻ മുഖ്യമന്ത്രിയുടെ പാർട്ടിയുടെ പേര് ‘പഞ്ചാബ് ലോക് കോൺഗ്രസ്’ എന്നാണ് സൂചന. ദീപാവലിക്ക് മുമ്പേ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റൻ നേരത്തെ വ്യകതമാക്കിയിരുന്നു. പുതിയ പാർട്ടി ബിജെപിയുമായി അടുത്ത മാസം സഖ്യം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കർഷക സമരത്തിന് പരിഹാരമുണ്ടാക്കിയാൽ ബിജെപിയുമായി സഹകരിക്കുമെന്ന് അമരീന്ദർ സിംഗ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ് ഉപാധിയോടെ തീരുമാനിച്ചിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു.

ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ സിംഗ് കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാനായി ഹൈക്കമാൻഡ് ശ്രമങ്ങൾ നടത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close