INDIANEWSTop News

അനുനയത്തിന് കോൺഗ്രസ് ശ്രമിക്കുമ്പോഴും പുതിയ പാർട്ടി പ്രഖ്യാപനവുമായി അമരീന്ദർ മുമ്പോട്ട്; ദീപാവലിക്ക് മുമ്പേ പുതിയ പാർട്ടി; ബിജെപിയുമായി സഖ്യപ്രഖ്യാപനവും അടുത്ത മാസമുണ്ടാകും

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടായേക്കും. ദീപാവലിക്ക് മുമ്പേ പുതിയ പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപിയായിട്ടുള്ള പുതിയ പാർട്ടിയുടെ സഖ്യപ്രഖ്യാപനവും അടുത്ത മാസം ഉണ്ടായേക്കും.

കർഷക സമരത്തിന് പരിഹാരമുണ്ടാക്കിയാൽ ബിജെപിയുമായി സഹകരിക്കുമെന്ന് അമരീന്ദർ സിംഗ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ് ഉപാധിയോടെ തീരുമാനിച്ചിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു.

ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാൻഡ് ഇപ്പോഴും തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close