KERALANEWS

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ല്: കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ലിനിടെ കുത്തെറ്റയാൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയിൽവെച്ചാണ് ഇരുസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ രാഹുലിന് കുത്തേറ്റത്. സഹോദരൻമാർ ഉൾപ്പെടെ മൂന്നുപേർക്കാണ് കുത്തേറ്റത്. അക്രമികൾ കത്തിയുമായി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഒളിച്ചതും കുത്തേറ്റവരും സംഘവും ആശുപത്രിക്കുള്ളിൽ ഇവരെ തിരഞ്ഞതും ജീവനക്കാരെയും രോഗികളെയും ഭീതിയിലാഴ്ത്തി.

ഒരുമണിക്കൂറോളം അക്രമികൾ ആശുപത്രിയിലും പരിസരത്തും അഴിഞ്ഞാടി.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊട്ടാരക്കരയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഡ്രൈവര്‍മാരായ കൊട്ടാരക്കര ഫാത്തിമ മന്‍സിലില്‍ സിദ്ദിഖ് (36), സഹോദരന്‍ ഹാരിസ് എന്നിവരെ തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ കഴിഞ്ഞ ദിവസം കുന്നിക്കോട്ടേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വിഷ്ണുവും ശിവനും ഉള്‍പ്പെട്ട സംഘം സിദ്ദിഖിനെ ക്രൂരമായി മര്‍ദിച്ചു.

സിദ്ദിഖ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇരുകൂട്ടരും സംഘംചേര്‍ന്ന് രാത്രിയില്‍ കൊട്ടാരക്കരയില്‍ ആശുപത്രിക്കു മുന്നില്‍ ഏറ്റുമുട്ടിയത്. മുപ്പതംഗസംഘം ആശുപത്രിവളപ്പിലെ നോ പാര്‍ക്കിങ് ബോര്‍ഡ്, കല്ല് തുടങ്ങി കൈയില്‍ കിട്ടിയതെല്ലാമായി ഏറ്റുമുട്ടി. ഇതിനിടയിലാണ് മൂന്നുപേര്‍ക്ക് കുത്തേറ്റത്. അക്രമികള്‍ കത്തിയുമായി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലേക്ക് ഓടിക്കയറി.

ബുധാനാഴ്ച രാത്രി പത്തരയോടെയുണ്ടായ അക്രമത്തിൽ കുന്നിക്കോട് വിളക്കുടി ചക്കുപാറ പ്ലാങ്കീഴിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (27), സഹോദരൻ വിനീത് (ശിവൻ-25), കുന്നിക്കോട് സ്വദേശി രാഹുൽ (26) എന്നിവർക്കാണ് കുത്തേറ്റത്. ഇതിൻ രാഹുലാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴുത്തിനു കുത്തേറ്റ വിനീതിന്റഎ നില ഗുരുതരമാണ്. ശിവനെയും ചെവിക്കു പിന്നിൽ കുത്തേറ്റ വിഷ്ണുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രാഹുലിനെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close