celebrityINDIANEWS

ജാക്വിലിനെ വീഴ്ത്തിയത് അമിത് ഷായുടെ ഓഫീസ് നമ്പരിൽ നിന്നെന്ന വ്യാജേന സുകാഷ് ഫോൺ വിളിച്ച്; താരവുമായി അടുക്കാൻ ശ്രമിച്ചത് ശേഖർ രത്നവേല എന്ന ഐഡന്റിറ്റി മുഖേന

ന്യൂഡൽഹി: മലയാളി നടിയും മോഡലുമായ ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസ് നമ്പരിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രം. ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി അടുപ്പം സ്ഥാപിക്കാനായിരുന്നു ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ശേഖർ രത്നവേല എന്ന ഐഡന്റിയിലാണ് സുകാഷ് ജാക്വിലിനുമായി അടുക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി സുകാഷ് ജാക്വിലിനെ വിളിച്ചത്. ജനുവരിയോടെ കൂടുതൽ അടുപ്പമുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ ശേഖർ രത്നവേല എന്ന പേരിൽ സംസാരിക്കുന്നയാൾ ആരാണെന്നു വ്യക്തയില്ലാത്തതിനാൽ നടി ഇയാളുടെ ഫോൺ കോളുകൾ ഒഴിവാക്കി. ജാക്വിലിന്റെ വിശ്വാസം നേടിയെടുക്കാൻ അവരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാൻ മുട്ടത്തിലിനെ വലയിൽ വീഴ്ത്താനായി അടുത്ത ശ്രമം.

ഫെബ്രുവരിയിൽ ഷാൻ മുട്ടത്തിലിന്, ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസിൽനിന്ന് എന്നു പരിചയപ്പെടുത്തി ഫോൺ കോൾ എത്തി. വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് ശേഖർ രത്ന വേലയെന്നും അദ്ദേഹത്തെ ജാക്വിലിന് പരിചയപ്പെടുത്തണമെന്നും ഉന്നത ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയാൾ ഷാനിനോട് ആവശ്യപ്പെട്ടു. താൻ സൺ ടിവിയുടെ ഉടമയാണെന്നും തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവാണെന്നുമാണ് സുകാഷ് സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് ഷാൻ ആണ് സുകാഷിന്റെ നമ്പർ ജാക്വിലിന് കൈമാറിയത്.

ജാക്വിലിന്റെ കടുത്ത ആരാധകനാണ് താനെന്നും ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അവയിൽ നായികയാക്കാമെന്നും സുകാഷ് നടിക്കു വാഗ്ദാനം നൽകി. 2022 ഫെബ്രുവരി മുതൽ ഓഗസ്റ്റ് ഏഴിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യും വരെ സുകേഷ് നടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. സുകാഷ് ജയിലിലായിരിക്കുമ്പോഴും ജാക്വിലിന്‍ ഇയാളുമായി ഫോണിൽ സംസാരിക്കുമായിരുന്നു. 52 ലക്ഷം രൂപ വിലയുള്ള കുതിരയും 9 ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകാഷ് നടിക്കു നൽകിയതെന്ന് കുറ്റപത്രത്തിൽ പരാമർശമുണ്ടായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. വായ്പാ തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽനിന്ന് സുകാഷ് 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

സുകാഷിന് ജാമ്യം ലഭിച്ചതിനുശേഷം സുകാഷും ജാക്വിലിനും ചെന്നൈയിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോൾ ചാർട്ടേഡ് വിമാനം വഴിയുള്ള യാത്രകൾക്കായി സുകാഷ് എട്ട് കോടി രൂപ ചെലവഴിച്ചു. ജാക്വിലിന്റെ ബന്ധുക്കൾക്ക് സുകാഷ് വൻതുക അയച്ചതായും ഇഡി കോടതിയെ അറിയിച്ചിരുന്നു.

സുകാഷ് ചന്ദ്രശേഖർ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയത് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ. 10 കോടി രൂപയുടെ സമ്മാനങ്ങളിൽ 52 ലക്ഷം രൂപ വിലയുള്ള കുതിരയും 9 ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിൽ പരാമർശമുണ്ടെന്നാണു വിവരം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. വായ്പാ തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽനിന്ന് സുകാഷ് 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ഈ വർഷം ജനുവരിയിൽ സുകാഷും ജാക്വിലിനും സംസാരിക്കാൻ തുടങ്ങിയെന്നും പിന്നീട് സുകാഷ് ജാക്വിലിനു സമ്മാനങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സമ്മാനങ്ങളിൽ ആഭരണങ്ങളും പാത്രങ്ങളും നാലു പേർഷ്യൻ പൂച്ചകളും ഉൾപ്പെടുന്നു. അവയിലൊന്നിന് 9 ലക്ഷം രൂപ വില വരും. 52 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കുതിരയും സമ്മാനമായി നൽ‌കി. സുകാഷ് ജയിലിലായിരിക്കുമ്പോൾ ജാക്വിലിന്‍ സുകാഷുമായി ഫോണിൽ സംസാരിക്കുമായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

സുകാഷിന് ജാമ്യം ലഭിച്ചതിനുശേഷം, ജാക്വിലിനുവേണ്ടി മുംബൈയിൽനിന്ന് ഡൽഹിയിലേക്കും, ഡൽഹിയിൽനിന്ന് ചെന്നൈയിലേക്കും ചാർട്ടേഡ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഇരുവരും ചെന്നൈയിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോൾ ചാർട്ടേഡ് വിമാനം വഴിയുള്ള യാത്രയ്ക്കായി സുകാഷ് എട്ട് കോടി രൂപ ചെലവഴിച്ചു. ജാക്വിലിന്റെ ബന്ധുക്കൾക്ക് സുകാഷ് വൻതുക അയച്ചതായും ഇഡി കോടതിയെ അറിയിച്ചു.

ജാക്വിലിനെയും സഹായികളെയും നേരത്തേ ഇഡി ചോദ്യം ചെയ്തിരുന്നു. ജാക്വിലിനൊപ്പം ചോദ്യം ചെയ്യപ്പെട്ട നടി നോറ ഫത്തേഹിയെക്കുറിച്ചും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. സുകാഷ് ഒരു കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറും ഐഫോണും നോറ ഫത്തേഹിക്ക് സമ്മാനിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. നോറയ്ക്ക് ഒരു കാർ സമ്മാനമായി നൽകിയതായി സുകാഷ് നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറും ജാക്വിലിൻ ഫെർണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഇഡിയുടെ നടപടി.

വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്. മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകാഷിന്റെ തട്ടിപ്പ്.

ജയിലിനു പുറത്തു സുകാഷിന്റെ ഇടപാടുകളില്‍ പങ്കുണ്ടെന്നു വ്യക്തമായതോടെ ലീനയും അറസ്റ്റിലായി. ഈ കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ഇരുവര്‍ക്കുമെതിരെ ഇഡിയും കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം സുകാഷും ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഒന്നിച്ചുള്ള സ്വകാര്യ ഫോട്ടോകള്‍ പുറത്തായി. സുകാഷ്, ജാക്വിലിനെ ചുംബിക്കുന്ന മിറര്‍ സെല്‍ഫിയാണ് പ്രചരിച്ചത്. ജയിലിലായിരുന്ന സുകാഷ് പരോളില്‍ ഇറങ്ങിയ സമയത്ത് എടുത്തതാണു സെല്‍ഫിയെന്നാണ് സൂചന.

ചെന്നൈയില്‍വച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടിയെ ചോദ്യംചെയ്തത്. ഫോട്ടോയില്‍ കാണുന്ന ഫോണ്‍ ഉപയോഗിച്ചാണ് സുകാഷ് തട്ടിപ്പിനായി ജയിലില്‍നിന്നു വിളിച്ചിരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച ഇസ്രയേല്‍ സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നത് ഈ ഫോണിലായിരുന്നു.

തട്ടിപ്പില്‍ നടിക്കും പങ്കുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. സുകാഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അവാസ്തവമാണെന്നു നടി ജാക്വിലിൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ചെന്നൈയിലെ ഇരുവരുടെയും ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ 16 ആഡംബര കാറുകളും രണ്ടു കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

കേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെയും ആഗസ്റ്റ് 30ന് ജാക്വലിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാക്ഷിയായാണ് ജാക്വലിനെ ചോദ്യം ചെയ്തിരുന്നത്. ഇരുവരെയും സുകേഷ് ചന്ദ്രശേഖർ കെണിയിൽ വീഴ്ത്തിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പുറമേ, ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലീനയും സുകേഷും നിലവിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.

തിഹാർ ജയിലിൽ നിന്നാണ് സുകേഷ് ജാക്വിലിനുമായി ബന്ധപ്പെട്ടത് എന്നതാണ് കൗതുകകരം. ഉന്നത വ്യക്തി എന്ന വ്യാജേനയാണ് ഇയാൾ ജാക്വിലിനെ വിളിച്ചിരുന്നത്. വിളിക്കായി ക്രേസി കാൾസ് എന്ന ആപ്ലിക്കേഷനാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നാണ് ഇഡി പറയുന്നത്. നടിക്ക് വിശ്വാസം വന്നതോടെ വില കൂടിയ പൂക്കളും ചോക്ലേറ്റുകളും സമ്മാനമായി നൽകുകയും ചെയ്തു. ഇയാൾ ജയിലിൽ നിന്ന് നടത്തിയ ഫോൺ സംഭാഷണ റെക്കോർഡുകൾ ഇഡി കണ്ടെടുത്തിട്ടുണ്ട്.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്. എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനുമായി അമ്പത് കോടിയുടെ ഇടപാടും ഇയാൾ ഉണ്ടാക്കിയിരുന്നു. പാർട്ടി ഗ്രൂപ്പ് പോരിൽ രണ്ടില ചിഹ്നം ഉറപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ ‘കൈക്കൂലി’ നൽകാനാണ് ഇത്രയും പണം ആവശ്യപ്പെട്ടിരുന്നത്. കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തിൽ നിന്ന് 1.3 കോടി രൂപ കണ്ടെത്തിയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close