INDIANEWS

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടായി അമിത് ഖരെ നിയമിതനായി; ചുമതലയേൽക്കുന്നത് മുൻ വിദ്യാഭ്യാസ സെക്രട്ടറിയും ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ വ്യക്തി

ന്യൂ​ഡ​ൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവായി അമിത് ഖരെ നിയമിതനായി. മുൻ വിദ്യാഭ്യാസ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമാണ് ഇദ്ദേഹം. കരാർ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിയമനം.

മു​ൻ എ​ച്ച്.​ആ​ർ.​ഡി- വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​യുമായിരുന്നു ഇദ്ദേഹം. 1985 ബാ​ച്ചി​ലെ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ അ​മി​ത് ഖ​രെ സെ​പ്റ്റം​ബ​ർ 30നാണ് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ചത്. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2020ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ൽ ഡി​ജി​റ്റ​ൽ മീ​ഡി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ലും ഇദ്ദേഹം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചിരുന്നു.

മോ​ദി​യു​ടെ കീ​ഴി​ൽ ഒ​രു​കാ​ല​ത്ത് മാ​ന​വി​ക വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, സ്കൂ​ൾ വ​കു​പ്പു​ക​ളു​ടെ​യും വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തിന്റെയും നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​ണ്​ ഇദ്ദേ​ഹം.

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. സ്ഥാനമേറ്റ് മൂന്ന് വര്‍ഷം പൂര്‍ത്തിയായതോടെയാണ് സ്ഥാനമൊഴിഞ്ഞത്. സ്ഥാനമൊഴിഞ്ഞ ശേഷം അക്കാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് കെവി സുബ്രമണ്യന്‍ പറഞ്ഞു.

“രാഷ്ട്രത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എല്ലാവരില്‍ നിന്നുമുണ്ടായത്”- കെവി സുബ്രമണ്യന്‍ ട്വിറ്ററിൽ കുറിച്ചു. തനിക്ക് ഈ അവസരം തന്ന പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷത്തേക്കായിരുന്നു ഇദ്ദേഹത്തെ നിയമിച്ചിരുന്നത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറായ കൃഷ്ണമൂര്‍ത്തി ജൂണില്‍ രാജിവച്ച അരവിന്ദ് സുബ്രമണ്യന്റെ പകരക്കാരനായാണ് എത്തിയത്. സെബിയുടെ വിവിധ സമിതികളില്‍ അംഗവും ആര്‍.ബി.ഐ അക്കദാമി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ബന്ധന്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളില്‍ ബോര്‍ഡ് അംഗവുമാണ്. ചിക്കോഗോ യുണിവേഴ്‌സിറ്റിലിയെ ബൂത്ത് സ്‌കൂള്‍ ഓഫ് ഇകണൊമിക്‌സില്‍ നിന്നു ഡോക്ടറേറ്റ് നേടിയ കൃഷ്ണമൂര്‍ത്തി കൊല്‍കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കാണ്‍പൂര്‍ ഐ.ഐ.ടി പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close