KERALANEWSTop News

ഒരു ബർഗർ പോലും കഴിക്കാതെ ഒരു ഒരു സോഫ്റ്റ് ഡ്രിങ്ക് പോലും കുടിക്കാതെ 14 വയസ്സുകാരിയുടെ ത്യാഗം! കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ഭാരമുയർത്താനൊരുങ്ങി തൃശൂരുകാരി അമൃത

തൃശൂർ: ഒരു ബർഗർ പോലും കഴിക്കാതെ ഒരു ഒരു സോഫ്റ്റ് ഡ്രിങ്ക് പോലും കുടിക്കാതെ എന്തിന് മലയാളി വികാരമായ പൊറോട്ട കഴിച്ചിട്ടുള്ളത് ഒരിക്കൽ മാത്രം. 14 വർഷത്തിനിടെ ഇത്രയും ത്യാഗം സഹിച്ച മറ്റൊരു പെൺകുട്ടിയുണ്ടാകില്ല. അമ‍ൃതയെന്ന 14 വയസ്സുകാരി ഇതൊല്ലാം സഹിച്ചത് ഒരൊറ്റ കാര്യത്തിനായി മാത്രം. ഭാരമുയർത്താൻ..കൂടുതൽ കൂടുതൽ ഭാരമുയർത്താൻ. അമൃത പി. സുനിയെന്ന വെയ്റ്റ് ലിഫ്റ്റർ.

ഇതാദ്യമായി ഇന്ത്യയ്ക്കായി ഭാരമുയർത്താനൊരുങ്ങുകയാണ് – കോമൺവെൽത്ത് ഗെയിംസിലൂടെ. അടുത്ത മാസം സിംഗപ്പൂരിൽ നടക്കുന്ന കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അതികഠിനമായ പരിശീലനത്തിലാണ് ചേറൂരിൽ നിന്നുള്ള ഈ താരം.

പട്യാലയിലെ ഇന്ത്യൻ ക്യാംപിലാണിപ്പോൾ അമൃത. സബ് ജൂനിയർ വിഭാഗത്തിൽ (81 കിലോഗ്രാം) ഇന്ത്യൻ ക്യാംപിലുള്ള ഏക മലയാളിതാരം. അതുകൊണ്ടുതന്നെ ആ വിഭാഗത്തിൽ ഇന്ത്യയുടെ കുപ്പായം അണിയുന്ന ഏക മലയാളിയാകും അമൃത. തൃശൂർ സെന്റ് ക്ലെയേഴ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

ഭാരോദ്വഹനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാംപ്യനാണ് അമൃത. കഴിഞ്ഞമാസം നടന്ന ചാംപ്യൻഷിപ്പിൽ 157 കിലോഗ്രാം (സ്നാച്ചിൽ 73, ജെർക്കിൽ 84) ഉയർത്തി വിജയി ആയാണ് ഈ റെക്കോർഡ് കരസ്ഥമാക്കിയത്. ചാംപ്യൻഷിപ്പിൽ കേരളത്തിനു ലഭിച്ച ഏക മെഡലും ഇതായിരുന്നു. അതോടെയാണ് അമൃത ഇന്ത്യൻ ക്യാംപിലെത്തിയത്.

കോവിഡ് കാലത്ത് മാസങ്ങളോളം ശാസ്ത്രീയ പരിശീലനം ലഭിക്കാതിരുന്നിട്ടും ഒരൊറ്റ മാസത്തെ തയാറെടുപ്പിനൊടുവിലാണ് ദേശീയ ചാംപ്യൻപട്ടം നേടിയത്. മത്സരിച്ച ആദ്യ പ്രധാന ചാംപ്യൻഷിപ്പുംകൂടിയായിരുന്നു അത്. പട്യാലയിൽ നടന്നുവരുന്ന ഇന്ത്യൻ ക്യാംപിൽ ഈയിടെ 161 കിലോഗ്രാം പൊക്കി വീണ്ടും പ്രതീക്ഷയുടെ ‘ഭാരം’ ഉയർത്തുകയാണ്.

അച്ഛൻ പി.എസ്. സുനിയാണ് അമൃതയെ ‘ഭാരമെടുക്കാൻ’ പഠിപ്പിച്ചത്, ആറാം വയസ്സുമുതൽ. ഭാരോദ്വഹകനായ സുനി 4 തവണ സംസ്ഥാന ചാംപ്യനും കാലിക്കറ്റ് സർവകലാശാലാ ചാംപ്യനുമായിരുന്നു. കുറച്ചുകാലം തൃശൂർ സായിയിലെ രാജേഷും പരിശീലകനായി. കോവിഡ് മൂലം ഔറംഗബാദിലെ സെന്റർ അടച്ചപ്പോൾ വീട്ടിലെത്തിയ അമൃതയ്ക്ക് 3 മാസത്തോളം അച്ഛൻ വീണ്ടും പരിശീലകനായി.

ചെറുപ്പംമുതലേ വെയ്റ്റ് ലിഫ്റ്റർക്ക് ആവശ്യമായ ചിട്ടയായ ജീവിതവും ഭക്ഷണക്രമവുമായിരുന്നു. അതുകൊണ്ടാണ് ഒരിക്കൽപ്പോലും അമൃതയ്ക്ക് ബർഗർ കഴിക്കാൻ സാധിക്കാതിരുന്നതെന്ന് കോൺട്രാക്ടറായ അച്ഛൻ സുനി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close