KERALANEWS

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി പോയത് 28കാരനായ കാമുകനൊപ്പം; കോടതി വിധിയും യുവതിക്ക് അനുകൂലം; അഞ്ചലില്‍ യുവാവ് വീടുകയറി ആക്രമിച്ചത് കുടുംബ ജീവിതം തകര്‍ന്നതോടെ

കൊല്ലം: ഭാര്യയുടെ കാമുകനെയും അമ്മയേയും യുവാവ് വീട്ടില്‍ കയറി ആക്രമിച്ചത് ഭാര്യ ഉപേക്ഷിച്ച് പോയതിന്‍റെ ദേഷ്യത്തില്‍. കഴിഞ്ഞ ദിവസമാണ് അഞ്ചലിൽ ഏ​റം ക​ളീ​ലി​ക്ക​ട പ്ലാ​വി​ള പുത്തന്‍വീട്ടില്‍ കൃ​ഷ്ണ​കു​മാ​രി (50), മ​ക​ന്‍ അ​ഖി​ല്‍ (28) എ​ന്നി​വ​രെ വെ​ട്ടി​ക്കവ​ല സ്വ​ദേ​ശി​യാ​യ സജി വെട്ടി പരിക്കേല്‍പ്പിച്ചത്.

കഴിഞ്ഞദിവസം സ്വന്തം വീട്ടിൽ വെച്ചാണ് അഖിലിനും മാതാവിനും വെട്ടേറ്റത്. ര​ണ്ട് മാ​സം മുൻപ് സ​ജി​യു​ടെ ഭാ​ര്യ അയാളെയും മക്കളെയും ഉ​പേ​ക്ഷി​ച്ച്‌ അ​ഖി​ലി​നോ​ടൊ​പ്പം പോവുകയും ഏ​റ​ത്തെ വീ​ട്ടി​ലെ​ത്തി താ​മ​സം തു​ട​ങ്ങു​ക​യും ചെയ്തിരു​ന്നു. ഇ​ത് സംബന്ധിച്ച് സ​ജി കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് സ്റ്റേഷനി​ല്‍ പ​രാ​തി ന​ല്‍​കിയിരുന്നു. എ​ന്നാ​ല്‍ ഇ​ത് സംബന്ധിച്ച കേസി​ല്‍ യു​വ​തി​ക്ക്​ അനുകൂലമായിട്ടായിരുന്നു കോടതി വിധി വന്നത്.

ക​ഴി​ഞ്ഞ ​ദി​വ​സം യു​വ​തി​യു​ടെ വ​സ്ത്ര​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും നല്‍കാ​നെ​ന്ന വ്യാ​ജേ​ന സ​ജി അഖിലിന്റെ വീട്ടി​ലെ​ത്തിയത്. എന്നാൽ നേരത്തെ തന്നെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന സജി യുവതിയെ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ തടയുന്നതിനിടെയാണ് അഖിലിനും മാതാവിനും വെട്ടേറ്റത്. അഖിലിന്റെ ഇടത് കൈയിനും കൃഷ്‌ണകുമാരിയുടെ വലത് കൈയിനുമാണ് വെട്ടേറ്റത്.

പ്രതിയെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സജിയെ ഇന്ന് പുനലൂർ കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചൽ പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close