KERALANEWSTop News

കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതി; അനുപമയുടെയും അജിത്തിന്റെയും മൊഴി നാളെ രേഖപ്പെടുത്തും

തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയുടെ മൊഴിയെടുക്കും. അമ്മയറിയാതെ കുഞ്ഞിനെ തട്ടികൊണ്ടുപോയ കേസിൽ നാളെ നാല് മണിക്ക് രേഖകളുമായി ഹാജരാകാനാണ് നിർദ്ദേശം. അനുപമയിൽ നിന്നും അജിത്തിൽ നിന്നും ശിശുവികസന ഡയറക്ടറാണ് മൊഴിയെടുക്കുന്നത്.

ദത്ത് നൽകിയ സംഭവം വിവാദമായത്തിനുപിന്നാലെ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോർജ് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് അജിത്തിന്റെയും അനുപമയുടെയും മൊഴിയെടുക്കുന്നത്. വനിതാ-ശിശു വികസന വകുപ്പ് ടി.വി. അനുപമ ഐഎഎസാണ് നിർദേശം നൽകിയത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചകളാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ശിശുക്ഷേമ സമിതി ഡയറക്ടറും ഡിവൈഎഫ്‌ഐ നേതാവുമായ ഷിജു ഖാനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കൂടാതെ വനിതാ കമ്മീഷന് അനുപമ നൽകിയ പരാതിയുടെ പശ്ചാത്തലത്തിൽ നവംബർ അഞ്ചിന് നടക്കുന്ന സിറ്റിങിൽ ഹാജാരാകാനും നിർദേശമുണ്ട്.

വിഷയത്തിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചുവെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കുറ്റകരമായ മൗനം പുലർത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വിഷയത്തിൽ നടന്ന ഉന്നതതല രാഷ്ട്രീയ ഭരണ ഗൂഢാലോചനയെ കുറിച്ച് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും അട്ടിമറിച്ച് ജുഡീഷ്യൻ അന്വേഷണം നടത്തണെമെന്നും ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close