KERALANEWSTop NewsTrending

ഡിവോഴ്‌സിനായി അജിത്ത് നിർബന്ധിച്ചു; തല്ലിക്കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി; പേടിച്ച് അ​ടു​ത്ത വീ​ട്ടി​ൽ​ കി​ട​ന്നു​റ​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ണ്ട്; ദത്ത് വിവാദത്തിൽ അജിത്തിന്റെ മുൻ ഭാര്യ നസിയ വെളിപ്പെടുത്തുന്നു..

കേരളമാകെ ചർച്ച ചെയ്യുന്ന ദത്ത് വിവാദത്തിൽ നിർണായക വിധി വരാനിരിക്കെ അജിത്തിന്റെ മുൻഭാര്യ നസിയയ്ക്ക് പറയാനുള്ളത് വെളിപ്പെടുത്തുന്നു. കുഞ്ഞിന് തിരികെ ലഭിക്കുന്നതിനായി സമരരംഗത്തുള്ള അനുപമയ്ക്കും അജിത്തിനുമെതിരെയാണ് അജിത്തിന്റെ മുൻ ഭാര്യ നസിയ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇഷ്ടപ്രകാരമല്ല വിവാഹമോചനം നേടിയതെന്നും അജിത് തന്നെ നിർബന്ധിക്കുകയായിരുന്നെന്നും നാസിയ വ്യക്തമാക്കി. ഡിവോഴ്‌സിനായി അജിത് ക്രൂരമായി മർദ്ദിക്കുകയും തല്ലിക്കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും നാസിയ പറയുന്നു. പറയാനുള്ളത് ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നിയത് കൊണ്ടാണ് വൈകിയാണെങ്കിലും മാധ്യമങ്ങളുടെ മുൻപിൽ വന്നതെന്നും നാസിയ വ്യക്തമാക്കി.

നാസിയക്ക് പറയാനുള്ളത്..

എന്റെ ഇ​ഷ്​​ട​പ്ര​കാ​ര​മാ​ണ്​ വി​വാ​ഹ​മോ​ച​നം നേ​ടി​യ​തെ​ന്ന​ അ​ജി​ത്തിന്റെ വാ​ദം ക​ള്ള​മാ​ണ്. ഞാ​ൻ പൂ​ർ​ണ​മ​ന​സ്സോ​ടെ വി​വാ​ഹ​മോ​ച​നം നല്കിയതല്ല. അ​ജി​ത്തും അ​നു​പ​മ​യും ചേ​ർ​ന്ന്​​ ആ ​അ​വ​സ്ഥ​യി​ലേ​ക്ക്​ എ​ത്തി​ച്ച​താ​ണ്. അ​തി​നാ​യി അ​ജി​ത് എന്നെ മ​ർ​ദി​ച്ചു. ത​ല്ലി​ക്കൊ​ല്ലു​മെ​ന്ന്​ പോ​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പേ​ടി​ച്ച്​​ അ​ടു​ത്ത വീ​ട്ടി​ൽ​ കി​ട​ന്നു​റ​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ണ്ട്​. ഇ​പ്പോ​ഴെ​ങ്കി​ലും പ​റ​യാ​നു​ള്ള​ത്​ പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ഞാ​നൊ​രു പു​ഴു​വാ​ണെ​ന്ന്​ എ​നി​ക്കു​ത​​ന്നെ തോ​ന്നും. അ​തു​കൊ​ണ്ടാ​ണ്​ വൈ​കി​യാ​ണെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ​വ​ന്ന​ത്. അ​വ​രു​ടെ അ​ച്ഛ​നാ​ണ്​ എ​ന്നെ രം​ഗ​ത്തി​റ​ക്കി​യ​തെ​ന്നാ​ണ്​അനുപ​മ പ​റ​യു​ന്ന​ത്. എ​നി​ക്കു പി​ന്നി​ൽ ആ​രു​​മി​ല്ല.

അ​തുകൊ​ണ്ട്​ എ​നി​ക്കൊ​ന്നും കി​ട്ടാ​നു​മി​ല്ല. 2011ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ വി​വാ​ഹം. മ​റ്റൊ​രാ​ളു​മാ​യി നി​ക്കാ​ഹ്​ ക​ഴി​ഞ്ഞി​രി​ക്കെ​യാ​ണ്​ അ​ജി​ത്തു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി കൂ​ടെ പോ​യ​ത്. ഡാ​ൻ​സ്​ പ​ഠി​ക്കാ​ൻ പോ​യാ​ണ്​ ഡാ​ൻ​സ്​ മാ​സ്​​റ്റ​റാ​യ അ​ജി​ത്തി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ​ശേ​ഷം​ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു.

ഇ​പ്പോ​ൾ ഡി.​വൈ.​എ​ഫ്.​ഐ പേ​രൂ​ർ​ക്ക​ട മേ​ഖ​ല സെ​ക്ര​ട്ട​റി​യാ​ണ്. ദാ​മ്പ​ത്യ​ത്തി​ലെ ചി​ല്ല​റ പി​ണ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും ഞ​ങ്ങ​ൾ സ​ന്തോ​ഷ​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. അ​നു​പ​മ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​മാ​യി വ​ന്ന​​തോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ഇ​രു​വ​രും ഒ​ന്നി​ച്ചി​രി​ക്കു​ന്ന​തും പെ​രു​മാ​റു​ന്ന​തും ക​ണ്ട​പ്പോ​ൾ ചോ​ദ്യം ചെ​യ്​​തു. അ​നു​പ​മ സ​ഹോ​ദ​രി​യെ​പ്പോ​ലെ​യാ​ണ്​ എ​ന്നാ​ണ്​ അ​ന്ന്​ അ​ജി​ത് പ​റ​ഞ്ഞ​ത്. അ​ടു​പ്പം ക​ണ്ട്​ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ പ​ല​പ്പോ​ഴും സ​ങ്ക​ട​ത്തോ​ടെ ഇ​റ​ങ്ങി​പ്പോ​ന്നി​ട്ടു​ണ്ട്.

ഗ​ർ​ഭി​ണി​യാ​ണെ​ന്ന്​ അ​റി​ഞ്ഞ​പ്പോ​ൾ അ​നു​പ​മ​യെ എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ്​ അ​ജി​ത് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, എ​ന്നെ ഒ​​ഴി​വാ​ക്കാ​നാ​യി ഇ​രു​വ​രു​ടെ​യും ശ്ര​മം. പോ​കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹ​മോ​ച​നം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. അ​റി​യാ​വു​ന്ന പാ​ർ​ട്ടി​യി​ലെ ചി​ല​രും പ​റ​ഞ്ഞു, വി​വാ​ഹ​മോ​ച​നം ന​ൽ​ക​രു​തെ​ന്ന്. അ​ത്​ നി​യ​മ​പ്ര​കാ​രം ഞാ​ന​യാ​ളു​ടെ ഭാ​ര്യ​യാ​യ​തു​കൊ​ണ്ടാ​ണ്. മ​റ്റൊ​രു നേ​ട്ട​ത്തി​നു​മ​ല്ല.

കു​ഞ്ഞി​നെ മ​റ്റൊ​രി​ട​ത്താ​ക്കു​മെ​ന്നും അ​നു​പ​മ​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ച്ചോ​ളാ​മെ​ന്നും അ​ജി​ത്തും ന​സി​യ​യും ഒ​ന്നി​ച്ചു ക​ഴി​യ​ണം എ​ന്നും അ​നു​പ​മ​യു​ടെ പി​താ​വ്​ പ​റ​ഞ്ഞു. അ​തി​നു​വേ​ണ്ടി ആ​യി​രി​ക്കാം അ​വ​ർ മ​ക​ളു​ടെ കു​ഞ്ഞി​നെ മ​റ്റൊ​രി​ട​ത്താ​ക്കി​യ​ത്​. ​അ​നു​പ​മ മു​ദ്ര​പ്പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​ന്ന​ത്​ കണ്ടി​ട്ടി​ല്ല. കു​ഞ്ഞി​നെ കൈ​മാ​റാ​ൻ ത​യാ​റാ​യി അ​നു​പ​മ ഒ​പ്പി​​ട്ടെ​ന്ന്​ പ​റ​ഞ്ഞ്​ പി​താ​വ്​ മു​ദ്ര​പ്പ​ത്രം കാ​ണി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​മോ​ച​ന​ത്തി​ന്​ സ​മ്മ​തി​ക്കി​ല്ലെ​ന്ന്​ ഞാ​ൻ വീ​ട്ടി​ൽ​ചെ​ന്ന്​ നേ​രി​ട്ട്​ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ അ​നു​പ​മ അ​തി​ന്​ ത​യാ​റാ​യ​ത്.

അ​തോ​ടെ പ്ര​ശ്​​ന​ങ്ങ​ൾ തീ​ർന്നെന്ന്​ ഞാ​നും സ​മാ​ധാ​നി​ച്ചു. കു​ഞ്ഞി​നെ മ​റ്റാ​ർ​ക്കെ​ങ്കി​ലും കൈ​മാ​റി​യാ​ൽ എ​നി​ക്ക്​ ഭ​ർ​ത്താ​വി​നെ തി​രി​ച്ചു​കി​ട്ടു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്. ആ ​പ്ര​തീ​ക്ഷ​യി​ലാ​ണ്​ ജ​നു​വ​രി​യി​ൽ വി​വാ​ഹ​മോ​ച​നം നേ​ടു​ന്ന​തു​വ​രെ അ​ജി​ത്തി​നൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ട്ടി​ൽ മാ​റി​മാ​റി ക​ഴി​യു​ക​യാ​ണ്.

ജോ​ലി തേ​ടാ​ൻ മാ​ത്രം വി​ദ്യാ​ഭ്യാ​സ​മി​ല്ല. മാ​താ​പി​താ​ക്ക​ളെ ധി​ക്ക​രി​ച്ച്​ ഇ​റ​ങ്ങി​പ്പോ​ന്ന​തി​നാ​ൽ അ​വി​ടെ ക​യ​റി​ച്ചെ​ല്ലാ​നും ധൈ​ര്യ​മി​ല്ല. അ​ജി​ത്തി​നൊ​പ്പം പോ​യ​ശേ​ഷം കു​റേ​ക്കാ​ലം ക​ഴി​ഞ്ഞാ​ണ്​ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും മി​ണ്ടി​ത്തു​ട​ങ്ങി​യ​ത്. ഇ​ട​ക്ക്​ അ​ജി​ത്തു​മാ​യി പി​ണ​ങ്ങുമ്പോൾ നി​വൃ​ത്തി​യി​ല്ലാ​തെ വീ​ട്ടി​ൽ പോ​യി നി​ന്നി​ട്ടു​ണ്ട്. ഇ​നി അ​ങ്ങ​നെ ക​ഴി​യാ​ൻ വ​യ്യ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close