Breaking NewsKERALANEWSTop News

‘കേരളമേ ലജ്ജിക്കൂ’; കുഞ്ഞിനെ തിരിച്ച് കിട്ടാനുള്ള അമ്മയുടെ പോരാട്ടം; സെക്രട്ടറിയേറ്റിന് മുമ്പിൽ അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ഒരമ്മയുടെ പോരാട്ടം. മകളെ തിരിച്ചുകിട്ടാനായി സെക്രട്ടറിയേറ്റിന്റെ മുമ്പിൽ അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു. ഇന്ന് ആരംഭിച്ച സമരം കുഞ്ഞിനെ തിരികെ ലഭിക്കുന്നത് വരെ തുടരുമെന്നാണ് അനുപമ പറഞ്ഞിരിക്കുന്നത്. പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷ ഇല്ലെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങിയത്.

മകളെ തിരിച്ചുകിട്ടാനായി ഇന്ന് സെക്രട്ടറിയേറ്റിന്റെ മുമ്പിൽ നിരാഹാര സമരമിരിക്കുമെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. അതേസമയം കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ആരോഗ്യമന്ത്രി ഇന്ന് രാവിലെ നേരിട്ടുള്ള ഇടപെടൽ നടത്തിയിരുന്നു. അനുപമയെ മന്ത്രി വീണ ജോർജ് നേരിട്ട് വിളിച്ച് സംസാരിച്ചു. പോലീസിലും വനിതാ കമ്മീഷനിലും പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷ ഇല്ലെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുമ്പിൽ ഇന്ന് മുതൽ സമരം തുടങ്ങാനിരിക്കെയാണ് മന്ത്രി നേരിട്ട് ഇടപെട്ടത്. ഞാനും ഒരമ്മയാണെന്നും എനിക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു. വീഴ്ചകളിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ അമ്മയിൽ രക്ഷിതാക്കൾ വേർപെടുത്തിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അന്വേഷണ ചുമതല വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ്. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കുഞ്ഞിനെ തിരിച്ചുകിട്ടാനായി അനുപമ നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് എ. വിജയരാഘവൻ രംഗത്തെത്തി. സിപിഎം ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും അമ്മയ്ക്ക് ആവിശ്യമായ എല്ലാ നിയമസഹായവും നൽകുമെന്നും സിപിഎം ആക്ടിങ് സെക്രട്ടറിയായ വിജയരാഘവൻ പറഞ്ഞു. വിഷയം പാർട്ടിയുടെ പരിധിയിൽ വരുന്നതല്ലെന്നും നിയമപരമായി പരിഹാരം കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close