KERALANEWS

തിരുവനന്തപുരത്ത് അനുവാദമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവം; ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ​ഹർജി നൽകാനൊരുങ്ങി അമ്മ അനുപമ

തിരുവനന്തപുരം; തിരുവനന്തപുരത്ത് അനുവാദമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ​ഹർജി നൽകാനൊരുങ്ങി അമ്മ അനുപമ. കു​ഞ്ഞി​നെ തി​രി​കെ​ക്കിട്ടണമെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ​ഹർജി നൽകാനാണ് തീരുമാനം.

ചൊവ്വാഴ്ച്ച ഹർ‌ജി സമർപ്പിക്കുമെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ. അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. കുഞ്ഞിനെ ദത്ത് നൽകിയതിന്‍റെ അവസാന നടപടിക്രമങ്ങൾ പുരോഗമിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടിക്രമങ്ങളിൽ കക്ഷി ചേരാനും ആലോചനയുണ്ട്.

സംഭവം വിവാദമായതോടെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ​ നി​ന്ന്​ ദ​ത്ത് ന​ൽ​കി​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​ന്‍റെ ദ​ത്ത് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ഗ​വൺമെന്റ് പ്ലീ​ഡ​റോട് സ​ർ​ക്കാ​ർ നി​ർ​ദേ​ശിച്ചിരുന്നു. ശിശുക്ഷേമ സമിതിയുടേത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍.

അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ടും​ബ​ത്തി​ന് ദ​ത്ത് ന​ൽ​കി​യ​തി​ന്‍റെ ന​ട​പ​ടി​ക​ൾ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി ദ​ത്ത് ന​ട​പ​ടി​ക​ളി​ൽ കോ​ട​തി അ​ന്തി​മ​വി​ധി പ​റ​യാ​നു​ള്ള ഘ​ട്ട​ത്തി​ലാ​ണ്. കു​ഞ്ഞി​ന്‍റെ മാ​താ​വ്​ അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​ന്ന​തും വി​ഷ​യം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​വും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close