NEWSSocial MediaTrending

സ്വകാര്യ പാർട്ടികളിലെ സജീവ സാന്നിധ്യം; ഈ ഗ്ളാമർ സുന്ദരിയെ അറിയുമോ ?

ബ്രൗൺ നിറത്തിലുള്ള കണ്ണുകളും മുടിയുമായി സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി മാറിയിരിക്കുകയാണ് അന്വേഷി ജെയിൻ എന്ന താരം. ഇന്ത്യൻ നടിയും മോഡലുമായ ഈ ഗ്ളാമർ സുന്ദരി ഒരു ഇൻഡിപെൻഡന്റ് ലൈവ് സെലബ്രിറ്റി ഷോ അവതാരകയും കോർപ്പറേറ്റ് എംസിയും കൂടിയാണ്.

അന്വേഷി നിരവധി വേദികളിൽ എംസി ആയി തിളങ്ങിയിട്ടുണ്ട്. പല കോർപ്പറേറ്റ് ഇവന്റുകളും ക്യാമ്പസ് ഇവന്റുകളും മതപരമായ ചടങ്ങുകളും ചാരിറ്റി ഇവന്റുകളും പ്രൈവറ്റ് പാർട്ടികളും വിവാഹങ്ങളും ഇതിൽ ഉൾപ്പെടുന്നു. താരം ഇതിനകം തന്നെ 1000 ത്തിലധികം ഷോകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഒരു അവതാരകക്ക് പുറമേ അവർ ഒരു മോഡലും നടിയും മോട്ടിവേഷനൽ സ്പീക്കറും ഡയറ്റിങ്ങ് കോച്ചും എലക്ട്രിക്കൽ എന്ജിനീയറും കൂടിയാണ്.

പാടാൻ ഇഷ്ടമുള്ള അന്വേഷി നിരവധി വേദികളിൽ പാടിയും കൈയടി നേടിയിട്ടുണ്ട്. ഇന്ത്യക്കാരിയായ അന്വേഷിയുടെ ജന്മ സ്ഥലം മധ്യപ്രദേശിൽ ഖജുറാവോ ആണ്. ബ്രൗൺ നിറത്തിലുള്ള മുടിയും കണ്ണുകളും ഈ താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു.

ഇന്നും അവിവാഹിതായി തുടരുന്ന താരത്തിന് പ്രണയം ഒന്നും തന്നെ ഇല്ല. അമ്മയാണ് ഈ മെനിയഴകിൽ ഞെട്ടിക്കുന്ന അന്വേഷിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗഡ്യോഗികി വിശ്വവിദ്യാലയയിൽ അന്വേഷി എലക്ട്രിക്കൽ ആൻഡ് എലക്ട്രോണിക്ക് എൻജിനീയറിങ്ങിൽ ബിരുദം നേടി.

ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന അന്വേഷി പിന്നീട് ഇൻഡോറിൽ ബിസിനസ്സ് ചെയ്തു. പിന്നീട് വീട്ടിൽ അറിയിക്കാതെ അന്വേഷി മുംബൈയിലേക്ക് മാറി മീഡിയയിൽ എത്തി. ഇതാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്.

ഷാരുഖ് ഖാൻ ആണ് തന്റെ ഇഷ്ടമുള്ള നായകൻ എന്നാണ് അന്വേഷി പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ താരം ഇടയ്ക്കിടെ സംസാരിക്കാറും റിലേഷന്ഷിപ്പ് അഡ്വൈസുകൾ പങ്കുവെക്കാറുമുണ്ട്. ഫോബസ് മാഗസീനിലെ ഇന്ത്യയിലെ ഏറ്റവും ഇൻഫ്ലുവെൻഷനൽ സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ് അന്വേഷിയുടെ വലിയ ആഗ്രഹം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close