INDIANEWS

‘എനിക്ക് രാമപ്രതിമയെ തൊഴാനുള്ള ഭാഗ്യം ലഭിച്ചു’; അയോധ്യയിലെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ; സന്ദർശനത്തിന് പിന്നാലെ ജയ് ശ്രീറാം ചേർത്ത് ട്വീറ്റും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അയോധ്യയിലെത്തി ദർശനം നടത്തി. അയോധ്യയിലെ ഹനുമാൻഗഢി സന്ദർശിച്ച ശേഷം ജയ് ശ്രീ റാം ചേർത്ത് ട്വീറ്റും അദ്ദേഹം പങ്കുവെച്ചു. അയോധ്യയെ ഡൽഹി സർക്കാറിന്‍റെ സൗജന്യ തീർഥാടന യാത്ര പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും കെജ്​രിവാൾ പറഞ്ഞു.

രാമ ജന്മഭൂമി തീർഥാടന പദ്ധതി ചർച്ച ചെയ്യാനായി ബുധനാഴ്ച പ്ര​ത്യേക കാബിനറ്റ്​ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ”എനിക്ക്​ രാമ പ്രതിമയെ തൊഴാനുള്ള ഭാഗ്യം ലഭിച്ചു. എല്ലാവർക്കും ഇതിനുള്ള അവസരം ലഭിക്കണമെന്ന്​ ഞാൻ ആഗ്രഹിക്കുന്നു. എനിക്കുള്ള അധികാരം ഉപയോഗിച്ച്​ ജനങ്ങൾക്ക്​ ഇവിടെ ദർശനം നൽകുന്നതിനുള്ള അവസരം നൽകും” – അയോധ്യയിലെത്തിയ ശേഷം കെജ്​രിവാൾ പ്രതികരിച്ചു.

രാമക്ഷേത്ര നിർമാണത്തിന്​ താനും സംഭാവന നൽകിയിട്ടുണ്ടെന്നും പക്ഷേ സംഭാവന നൽകുന്നത്​ എപ്പോഴും രഹസ്യമാക്കി വെക്കണമെന്നും കെജ്​രിവാൾ പറഞ്ഞു. വരാനിരിക്കുന്ന ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ ആംആദ്​മി പാർട്ടി മത്സരിക്കുന്നതിന്‍റെ മുന്നോടിയായി കൂടിയാണ്​ കെജ്​രിവാളിന്‍റെ അയോധ്യ സന്ദർശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close