NEWSTrendingWORLD

വാക്‌സിൻ എടുക്കാതെ വാക്‌സിൻ സർട്ടിഫിക്കറ്റ് കിട്ടാൻ കൃതിമ കൈയുമായി ആശുപത്രിയിലെത്തി 50കാരൻ; യഥാർത്ഥ കൈ അല്ലെന്ന് മനസിലാക്കിയായതോടെ പോലീസിലറിയിച്ച് ആരോഗ്യപ്രവർത്തകർ; കോവിഡിനെതിരെ ലോകം പോരാടുമ്പോൾ പറ്റിക്കലുമായി ഇറങ്ങുന്നവരുടെ കഥ ഇങ്ങനെ..

ഒമിക്രോൺ എന്ന പുതിയ വകഭേദം കൂടി എത്തിയതോടെ ലോകമൊട്ടാകെ കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കുകയാണ്. എന്നാലും ഇതിനിടയിലും പറ്റിക്കലുമായി ഇറങ്ങുന്നവരും കുറവല്ല. പൊതു സ്ഥലത്തും പരിപാടികളിലും വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ സർട്ടിഫിക്കറ്റ് കിട്ടാനുള്ള കുറുക്കുവഴികൾ തേടുകയാണ് പലരും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വാക്‌സിൻ എടുക്കാതെ വാക്‌സിൻ സർട്ടിഫിക്കറ്റ് കിട്ടാൻ കൃതിമക്കയ്യുമായി 50കാരൻ ആശുപത്രിയിലെത്തി.

ഇറ്റലിയിലാണ് സംഭവം. കുത്തിവെയ്​പ്പെടുക്കാതെ വാക്​സിൻ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ കൃത്രിമ കൈയുമായെത്തി ഇറ്റാലിയൻ പൗരൻ. കൃത്രിമ കൈയാണെന്ന്​ തിരിച്ചറിഞ്ഞതോടെ ​ആരോഗ്യപ്രവ​ർത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

50കാരനാണ്​ വാക്​സിൻ സ്വീകരിക്കാതെ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ കൃത്രിമകൈ ഘടിപ്പിച്ച്​ എത്തിയത്​. യഥാർഥ കൈ അല്ലെന്നും കൃത്രിമ കൈ ആണെന്നും മനസിലാക്കിയതോടെ ആരോഗ്യപ്രവർത്തകർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു​. മഹാമാരിയോട്​ പോരാടിക്കൊണ്ടിക്കുമ്പോൾ ഇത്തരം നടപടികൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന്​ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇറ്റലിയിൽ വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതിന്​ പിന്നാലെയാണ്​ സംഭവം.

കഴിഞ്ഞ ആഗസ്റ്റ്​ മുതൽ റസ്റ്ററൻറുകളിലും ഇൻഡോർ പരിപാടികളിലും മ്യൂസിയങ്ങളിലും സിനിമാശാലകളിലും പ്രവേശിക്കണമെങ്കിലും കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ വാക്​സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്ക​റ്റോ സമീപകാലത്ത്​ കോവിഡ്​ വന്നുപോയതിൻറെ സർട്ടിക്കറ്റോ വേണമെന്ന നിബന്ധന വെച്ചിരുന്നു. എന്നാൽ, ഡിസംബർ ആറുമുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. വാക്​സിൻ സ്വീകരിച്ചവർക്ക്​ മാത്രമായിരിക്കും ഇവിടങ്ങളിൽ പ്രവേശനം.

ഒമി​ക്രോൺ ഉൾപ്പെടെ പുതിയ വകഭേദങ്ങളുടെ ഭീതിയെ തുടർന്നാണ്​ കർശന നിയന്ത്രണം. എന്നാൽ, ഇതിനെതിരെ ഇറ്റലിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ലോകത്ത്​ ഏറ്റവും ആദ്യം കോവിഡ്​ പടർന്നുപിടിച്ച യൂറോപ്യൻ രാജ്യമാണ്​ ഇറ്റലി. എന്നാൽ, ഇപ്പോൾ അയൽരാജ്യങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണ്​ രാജ്യം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close