INDIANEWSTop News

ആഢംബരക്കപ്പലിലെ ലഹരിവിരുന്ന് കേസ്; ഒക്ടോബര്‍ 7വരെ ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍

മുംബൈ: മുബെെയിൽ ആഢംബരക്കപ്പലിലെ ലഹരിവിരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മുംബൈ കോടതി മൂന്ന് ദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ടു. അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. ഒക്ടോബർ 7വരെയാകും ആര്യനെ എൻസിബി കസ്റ്റഡിയിൽ വെയ്ക്കുക. അന്വേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കസ്റ്റഡിയിൽ വിടുന്നതെന്ന് കോടതി വ്യക്തമാക്കി.

ഹരിവിരുന്ന് കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും. ഈ സാഹചര്യത്തിൽ പ്രതികളുടെ കസ്റ്റഡി അന്വേഷണ സംഘത്തിന് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ആര്യനെതിരെ വലിയ ആരോപണങ്ങളാണ് എൻസിബി കോടതിയിൽ ചൂണ്ടിക്കാട്ടിയത്. രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ ഫോണിൽനിന്നു ലഭിച്ചുവെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ എൻസിബി വ്യക്തമാക്കി. സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്ന വാദമാണ് ആര്യൻ കോടതിയിൽ ഉന്നയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close