KERALANEWSTop News

ആര്യനാട് വെയ്റ്റിങ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം; പരിക്കേറ്റവരിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരിയിൽ കെസ്ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ് ചികിത്സയിലിരുന്ന സോമൻ നായർ(65) ആണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന അപകടത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തില്‍ അഞ്ച് കുട്ടികളടക്കം ആറ് പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.

ചെറുമഞ്ചല്‍ സ്വദേശിയായ സോമന്‍ നായര്‍ ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇതിനിടെ ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ബസ് വെയിറ്റിംഗ് ഷെഡ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. രാവിലെ സ്കൂളില്‍ പോകാനായി ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ അപകടം നടക്കുമ്പോള്‍ വെയിറ്റിംഗ് ഷെഡ്ഡില്‍ ഉണ്ടായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ അഞ്ച് കുട്ടികളും സ്കൂൾ വിദ്യാർഥികളാണ്. ബസ് അപകടത്തില്‍പ്പെട്ടതു കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെയടക്കം രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ചെറുമഞ്ചൽ വളവില്‍ നിന്നും ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും ബസ് അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ചെറുമഞ്ചൽ വളവില്‍ അപകടങ്ങള്‍ പതിവാണ്. ബസ് ഡ്രൈവര്‍മാരുടെ അമിത വേഗതയ്ക്ക് കണിഞ്ഞാണിടാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close