INSIGHTNEWSTrendingUncategorized

നല്ല ഭാവി കെെകളിലൂടെ ; നല്ല ആരോഗ്യത്തിനായി കൈകഴുകാം; ഇന്ന് ഒക്‌ടോബർ 15- ലോക കൈകഴുകൽ ദിനം

ഇന്ന് ഒക്‌ടോബർ 15- ലോക കൈകഴുകൽ ദിനം. കൈകഴുകൽ നമ്മുക്ക് അത്ര പ്രധാന്യമൊന്നുമല്ലായിരുന്നങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി നമ്മെ പിടികുടിയിരിക്കുന്ന കൊവിഡ്-19 എന്ന മഹാമാരിയുടെ കാലത്ത് കൈകഴുകൽ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. കൊവിഡ് വ്യാപനത്തിൻറെ ആദ്യഘട്ടത്തിൽ ‘ബ്രേക്ക് ദ ചെയിൻ’ എന്ന പേരിൽ വന്ന ക്യാമ്പയിൻ ഏറ്റെടുത്ത് കൈകഴുകുന്നതിൻറെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കിയിരുന്നു.

സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊവിഡ്-19 ഉൾപ്പെടെയുള്ള വിവിധ പകർച്ച വ്യാധികളെ തടയാൻ സാധിക്കും. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാൻ സാധിക്കും. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങൾ തുടങ്ങിയവയെ തടയാനും ഇതിലൂടെ സാധിക്കും. കൈകൾ കഴുകാതെ മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കണം.

എന്നാൽ ഇപ്പോൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിൽ ജാഗ്രതക്കുറവ് പലയിടങ്ങളിലും കാണുന്നുണ്ട്. അത് ഒരിക്കലും പാടില്ല. ദിവസവും എത്ര വട്ടം കൈകഴുകണം എന്നല്ല, ഏതൊക്കെ അവസരങ്ങളിൽ കൈകഴുകണം എന്നാണു തീരുമാനിക്കേണ്ടത്. പുറത്തുപോയി വരുമ്പോൾ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ, രോഗികൾ ഉപയോഗിച്ച പാത്രങ്ങളും വസ്‌ത്രങ്ങളും കൈകാര്യം ചെയ്യുമ്പോൾ, ടോയ്‌ലറ്റിൽ പോയി വരുമ്പോൾ തുടങ്ങി പല സന്ദർഭങ്ങളിലും കൈകൾ സോപ്പിട്ടു കഴുകണം.

ഭക്ഷണം കഴിക്കുന്നതിനു മുൻപും ചെറിയ കുട്ടികളെ എടുക്കുന്നതിനു മുൻപും കുട്ടികൾക്കു ഭക്ഷണം വാരിക്കൊടുക്കുന്നതിനു മുൻപും കൈകൾ കഴുകണം. ഈ ലോക കൈകഴുകൾ ദിനത്തിലും എല്ലാവരും ഫലപ്രദമായി കൈകഴുകുന്നതിന്റെ നല്ലവശം മറ്റുള്ളവരിലേയ്ക്ക് എത്തിക്കുകയും വേണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close