NEWSSPORTS

ആഷസ് ടെസ്റ്റ്; ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ തിരിച്ചുവരുന്നു; ബെൻ സ്റ്റോക്സ് ടീമിൽ

ലണ്ടൻ : ലോകകപ്പ് ഹീറോയും ഇംഗ്ലണ്ടിന്റെ തകർപ്പൻ ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്സ് തിരിച്ചു വരുന്നു. ഓസ്‌ട്രേലിയക്കെതിരെയുള്ള ആഷസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ ഉൾപ്പെടുത്തി. സ്റ്റോക്‌സിന് മാനസികമായി ഉന്മേഷം ലഭിക്കുന്നതിനും ഒടിഞ്ഞ ഇടതു ചൂണ്ടുവിരലിലെ രണ്ടാമത്തെ ഓപ്പറേഷന് വിധേയമാക്കുന്നതിനും ശേഷം സ്റ്റോക്‌സിന് പരിശീലനം പുനരാരംഭിക്കാൻ മെഡിക്കൽ ടീം അനുവദിച്ചു.

തന്റെ സഹതാരങ്ങളെ കാണാനും അവരോടൊത്ത് കളിക്കാനും ഓസ്‌ടേലിയയോട് മത്സരിക്കാനും താൻ തയാറാണെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. മാനസികാരോഗ്യം കണക്കിലെടുത്താണ് താരം ക്രിക്കറ്റില്‍ നിന്ന് താത്കാലിക ഇടവേളയെടുത്തത്. ഡിസംബർ എട്ടിനാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close