
കൊടുവള്ളി: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. കോഴിക്കോട് കൊടുവള്ളി അങ്ങാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഉള്ളിയാടൻ കുന്നുമ്മൽ യു.കെ. അഷ്റഫാണ് ചികിത്സയിൽ കഴിയുന്നത്. ഇരു വൃക്കകളും തകരാറിലായതോടെ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ് ഓട്ടോറിക്ഷ ഡ്രൈവറായ അഷ്റഫിന്. നാല് കുട്ടികളുടെ രക്ഷിതാവും കൂടിയാണ് അഷ്റഫ്. ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ നിർധന കുടുംബം.

കൊടുവള്ളി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.കെ. രാഘവൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, വെള്ളറ അബ്ദു, കാരാട്ട് റസാഖ്, എ.പി. മജീദ്, ഇ.ടി. അബൂബക്കർ കുഞ്ഞി ഹാജി, ബഷീർ റഹ്മാനി എന്നിവർ രക്ഷാധികാരികളും അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ചെയർമാനും സി.കെ. സാദിഖ് ജനറൽ കൺവീനറും സി.പി. അബ്ദുൽ മജീദ് ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചു വരികയാണ്. ഇതിനായി കൊടുവള്ളി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
A/c No : 10590200210746.
IFSC : FDRL0001059
G.PAY No : 80 75396175
ഫോൺ: 944 731 69 00
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..