KERALANEWSTop News

മോട്ടോർ വെഹിക്കിൾ ഓഫീസിൽ വിജിലൻസ് റെയ്ഡ്: കൈക്കൂലി വാങ്ങുന്നതിനിടെ അസി.മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറെ കൈയ്യോടെ പിടികൂടി വിജിലൻസ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിരയായ കേസിൽ കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ച എറണാകുളം നോർത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെ സസ്പെൻറ് ചെയ്തതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പിൻറെ പയ്യന്നൂർ വെള്ളൂരിലെ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലും വിജിലൻസിന്റെ റെയ്ഡ്.

റെയ്‍ഡിൽ കൈക്കൂലി വാങ്ങിയ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. പി.വി.പ്രസാദിനേയാണ് വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങത്തിൻറെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

വെള്ളൂരിൽ ഓട്ടോ കൺസൽട്ടൻ ഡ് സ്ഥാപനം നടത്തുന്ന സി.പി. ബാബുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ബാബു രണ്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. ഇത് നൽകണമെങ്കിൽ 6000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവത്രെ. 3000 രൂപ കൊടുക്കാമെന്നു പറഞ്ഞുവെങ്കിലും വഴങ്ങിയില്ല. കോവിഡ് കാലമായതിനാൽ 3000 പേരെന്ന് പറഞ്ഞതായും ബാബു പറയുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച രാവിലെ ബാബു വിജിലൻസിൽ പരാതി നൽകി.

വിജിലൻസ് സംഘം 2000, 500 നോട്ടുകൾ അടങ്ങുന്ന 6000 രൂപ ഫിനോഫ്തലിൻ പുരട്ടി ബാബുവിന്‍റെ കൈയ്യിൽ കൊടുത്തയക്കുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ ബാബു തുകയുമായി ഓഫിസിലെത്തി എ.എം.വി.ഐക്ക് കൈമാറി. പിന്നാലെയെത്തിയ വിജിലൻസ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിരയായ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ച എറണാകുളം നോർത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെ സസ്പെൻറ് ചെയ്തു. കേസന്വേഷണത്തിന് ഡൽഹിയിൽ പോകാൻ പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. കൈക്കൂലി ആരോപണത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു.

മകൾ പീഡനത്തിരയായ കേസിൽ ആൺ മക്കളെ പ്രതി ചേർക്കാതിരിക്കാൻ എറണാകുളം നോർത്ത് പൊലീസ് 5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തി മക്കളെ അന്യായമായി പൊലീസ് ജയിലിലാക്കിയെന്നും യുപി സ്വദേശികളായ മാതാപിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതെന്നും മാതാപിതാക്കളുടെ ആരോപണങ്ങൾ കള്ളമാണെന്നും സിറ്റി പൊലീസ് കമീഷണർ എച്ച് നാഗരാജു പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close