
ലക്നൗ : ഉത്തർപ്രദേശിൽ ഹോളി ആഘോഷങ്ങൾക്കിടെ ആക്രമണം. ഹോളി ആഘോഷിക്കുന്നതിനിടെ ആളുകൾക്ക് നേരെ മതമൗലികവാദികൾ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഹോളി ആഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത് ആളുകൾ ഉച്ചത്തിൽ പാട്ടുവെച്ചിരുന്നു. പാട്ടിന്റെ ശബ്ദംകാരണം മസ്ജിദിൽ നിസ്കരിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടത്. സഉച്ചയ്ക്ക് ആഘോഷം നടക്കുന്ന സ്ഥലത്ത് എത്തിയ ഇവർ പാട്ടും ആഘോഷങ്ങളും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഹോളിയാണെന്നും ആഘോഷങ്ങൾ നിർത്തിവയ്ക്കാൻ കഴിയില്ലെന്നും ഇവർ മറുപടി നൽകുകയായിരുന്നു.
ഇതിൽ പ്രകോപിതരായ മതമൗലികവാദികൾ ഇവർക്ക് നേരെ കല്ലെറിഞ്ഞു. ഇതിന് ശേഷം കാലിൽ കിടന്ന ചെരുപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പോലീസ് എത്തിയാണ് മതമൗലികവാദികളെ പിരിച്ചുവിട്ടത്. കല്ലേറിൽ പരിക്കേറ്റ രണ്ട് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാ മതത്തിലുമുള്ള ആളുകൾ താമസിക്കുന്ന മേഖലയാണ് അമ്രോഹ. ഇവിടെ ആക്രമണത്തിലൂടെ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് മതമൗലികവാദികൾ നടത്തുന്നത്.