
ന്യൂഡൽഹി: അലോപ്പതിയെ തെറ്റായി ചിത്രീകരിച്ചതിന് ബാബ രാംദേവിനെതിരെ ഡൽഹി ഹൈക്കോടതിയുടെ സമൻസ്. കോവിഡ് മഹാമാരി പടർന്ന് പിടിച്ച സമയത്ത് അലോപ്പതിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന നടത്തിയതിനാണ് ഹൈക്കോടതിയുടെ നടപടി. അലോപ്പതി ഡോക്ടർമാരുടെ സംഘടനയാണ് പതഞ്ജലി തലവനെതിരെ പരാതി നൽകിയത്.
ബാബ രാംദേവിന് പരാതിയിൽ മറുപടി നൽകാൻ രാംദേവിന് ജസ്റ്റിസ് സി. ശരിശങ്കർ നാലാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ രാംദേവനെതിരായ കേസ് നിസാരമായി കാണരുതെന്നായിരുന്നു ഡോക്ടർമാരുടെ സംഘടനയുടെ പ്രതികരണം. ഹർജിയിൽ ആചാര്യ ബാലകൃഷ്ണക്കും പതജ്ഞലി ആയുർവേദക്കുമെതിരെയും ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. രാംദേവിന് വേണ്ടി മുതിർന്ന അഭിഭാഷകനായ രാജീവ് നായരാണ് ഹാജരായത്. കേസിൽ രാംദേവിനെതിരെ ഉയർന്ന ആരോപണങ്ങൾ അഭിഭാഷകൻ നിഷേധിച്ചു.
കോവിഡ് ബാധിച്ച നിരവധിപേരുടെ മരണത്തിന് അലോപതി കാരണമായെന്നായിരുന്നു രാംദേവിന്റെ ആരോപണം. തെറ്റായ വിവരങ്ങൾ കാണിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു ഡോക്ടർമാരുടെ പരാതി.