KERALANEWSTop NewsTrending

വേങ്ങരയിലെ രാഷ്ട്രീയ നേതാവിന്റെ പങ്ക് വ്യക്തമാണ്; പ്രതികൾ ഫോണുകൾ ഹാജരാക്കിയില്ലെങ്കിൽ താൻ വിശദാംശങ്ങൾ അന്വേഷണ സംഘത്തിനും കോടതിക്കും കൈമാറും; മകളുടെ ആഭരണം പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാമെന്നും ദിലീപിന്റെ മെസേജ്; വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ

കൊച്ചി: ദിലീപ് അയച്ച മെസേജിന്റെ വിവരങ്ങൾ പുറത്ത് വിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. പ്രതികൾ ഫോണുകൾ കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ താൻ വിശദാംശങ്ങൾ അന്വേഷണ സംഘത്തിനും കോടതിക്കും കൈമാറുമെന്നും ബാലചന്ദ്രകുമാർ. ദിലീപ്, അനൂപ്, സൂരാജ് എന്നിവരുമായുള്ള മുഴുവൻ ചാറ്റുകളും കോടതിയെ അറിയിക്കണം. 22-7-2018ൽ ജയിലിൽ നിന്നിറങ്ങിയ ശേഷം രാവിലെ 10.45 ന് ദിലീപ് തനിക്ക് മെസേജ് അയച്ചു. മകളുടെ ആഭരണം പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാമെന്ന് മെസേജ്.

ഈ സന്ദേശം ആർക്ക്? എന്തിന് വേണ്ടി അയച്ചെന്ന് ദിലീപ് വ്യക്തമാക്കണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 2-08-2018ൽ ടോമിച്ചൻ മുളകുപാടം ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഉണ്ടായിരുന്നു. ആലുവ പാലസിൽ ദിലീപ് എടുത്തുതന്ന മുറിയിലായിരുന്നു താൻ ഉണ്ടായിരുന്നതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. വൈകിട്ട് താൻ ദിലീപിന്റെ വസതിയിൽ എത്തി. അവിടെ തിരുവനന്തപുരത്ത് നിന്നുള്ള ഒരാളുണ്ടായിരുന്നു. അയാൾ ആരെന്നും എന്തിന് വന്നതെന്നും ദിലീപ് വെളിപ്പെടുത്തണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ 24എൻകൗണ്ടറിൽ ചൂണ്ടിക്കാട്ടി. 2018 ഒക്ടോബർ 19 രാവിലെ 7.30ന് ദിലീപിന്റെ സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ട്. ‘കാവ്യ പ്രസവിച്ചു, ബേബി ഗേൾ’ എന്ന മെസേജ് കൂടി ദിലീപിന്റെ ഫോണിൽ ഉണ്ടാകണം.

കേസുമായി ബന്ധപ്പെട്ട് വിഐപി യുടെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. വിഐപിയെ തിരിച്ചറിഞ്ഞോയെന്നത് വെളിപ്പെടുത്തേണ്ടത് അന്വേഷണസംഘമാനിന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപ് ജയിലിൽ കഴിയവേ സുരാജ്, അനൂപ് എന്നിവർ ചേർന്ന് വേങ്ങരയിൽ ഒരു രാഷ്ട്രീയ നേതാവിനെ കാണാൻപോയി. 2017 സെപ്റ്റംബർ 21 നാണ് ഇരുവരും യുവജന രാഷ്ട്രീയ നേതാവിനെ വേങ്ങരയിലെത്തി കണ്ടത്. വൈകിട്ട് 6 ന് വേങ്ങരയിലെത്തി, 7.30 ന് തിരികെ പോന്നെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. കൂടിക്കാഴ്ച്ച ദിലീപിന് വേണ്ടി വാദിക്കുന്ന സംവിധായകന്റെ നിർദേശപ്രകാരം. തിരുവനന്തപുരത്തെ സംവിധായകന്റെ നിർദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

അതെസമയം നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച വിശദമായ വാദം കേൾക്കാനായി ഹൈക്കോടതി മാറ്റി. നാളെ അവധി ദിനമായിട്ടും 11 മണിക്ക് വാദം കേൾക്കും.

ദിലീപ് ഫോൺ കൈമാറാത്തത് തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യഹർജി ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ കൈമാറാത്തത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് ആവശ്യമെങ്കിൽ ഫോൺ നൽകണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഫോൺ നൽകുന്നതിലൂടെ വിഷയം തന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പ്രധാനമായും ദിലീപ് വധിച്ചത്. മുൻ ഭാര്യ മഞ്ജു വാരിയറുമായുള്ള സംഭാഷണങ്ങൾ ആ ഫോണുകളിലുണ്ടെന്ന് ദിലീപ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ അത് ദുരുപയോഗം ചെയ്യുമെന്നും സംഭാഷണങ്ങൾ പുറത്തുവന്നാൽ തനിക്ക് ദോഷം ചെയ്യമെന്നും ദിലീപ് വാദിച്ചു.

തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന ബാലചന്ദ്രകുമാറുമായി നടത്തിയ സംഭാഷങ്ങൾ താനും റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. അതുകൊണ്ട് അത് ശേഖരിക്കാനായി താൻ ആ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തൻറെ ഡിഫൻസിന് ഈ ഫോൺ അനിവാര്യമാണ്. അതിനാൽ അന്വേഷണസംഘത്തിന് കൈമാറാനാകില്ല എന്ന് ദിലീപ് ഹൈക്കോടതിയിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഉപഹർജി ഹൈക്കോടതി പരിഗണിക്കുമ്പോഴായിരുന്നു വാദം. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്.

ദിലീപിൻറെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.

ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിൻറെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു. എന്നാൽ ഈ ഫോണുകൾ മാറ്റിയെന്ന കാര്യത്തിൽ ദിലീപ് തർക്കിക്കുന്നില്ല. പക്ഷേ, ഫോൺ കൈമാറുന്നത് തൻറെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്നാണ് ദിലീപ് പറയുന്നത്.

തൻറെ മുൻ ഭാര്യ മഞ്ജു വാര്യരുമായി സംസാരിച്ച സംഭാഷണങ്ങൾ ആ ഫോണിലുണ്ട്. അത് അന്വേഷണസംഘത്തിന് കിട്ടിയാൽ, അത് അവർ ദുരുപയോഗം ചെയ്യും. അവരത് പുറത്തുവിട്ടാൽ തനിക്ക് അത് ദോഷം ചെയ്യും. തൻറെ കയ്യിൽ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കിൽ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാൻ ഒന്നുമില്ല. കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് കോടതിയിൽ ആരോപിക്കുന്നു.

ഇപ്പോൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് ശേഖരിക്കാനായി താൻ ആ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തൻറെ ഡിഫൻസിന് ഈ ഫോൺ അനിവാര്യമാണ്. അതിനാൽ അന്വേഷണസംഘത്തിന് കൈമാറാനാകില്ല എന്ന് ദിലീപ് ഹൈക്കോടതിയിൽ പറയുന്നു.

എന്നാൽ നിങ്ങൾക്ക് കോടതിയിൽ വിശ്വാസമില്ലേ എന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. ആർക്കാണ് ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകേണ്ടത് എന്ന കാര്യം തീരുമാനിക്കേണ്ടത് ദിലീപാണോ എന്നും കോടതി ചോദിക്കുന്നു. ഹൈക്കോടതി റജിസ്ട്രിയിൽ ഈ ഫോൺ എന്തുകൊണ്ട് നൽകുന്നില്ല? മറ്റൊരാൾക്ക് ഫോൺ പരിശോധനയ്ക്ക് കൊടുത്തത് വഴി നിങ്ങൾ എടുത്തത് വലിയ റിസ്കല്ലേ എന്നും കോടതി ചോദിക്കുന്നു.

അതേസമയം, കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള വാദങ്ങൾ നിലനിൽക്കുമോ എന്ന സംശയവും കോടതി ആവർത്തിക്കുന്നു. ഇന്ന് ദിലീപിൻറെ ഫോണുകൾ വേണമെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ അത് ഫോറൻസിക് വിദഗ്ധർക്ക് കൊടുത്തിരിക്കുകയാണെന്ന് നിങ്ങൾ പറയുന്നു. നാളെ പ്രോസിക്യൂഷൻ ഈ ഫോണുകളിലെ തെളിവുകളെല്ലാം ഡിജിറ്റൽ ആയി നശിപ്പിക്കപ്പെട്ടുവെന്ന് പറയും – കോടതി നിരീക്ഷിക്കുന്നു.

തൻറെ അഭിഭാഷകനായ രാമൻപിള്ളയെ കേൾക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. അദ്ദേഹം ഇന്ന് ഹാജരല്ല. കോടതിയിൽ മറുപടി ഫയൽ ചെയ്യാൻ തിങ്കളാഴ്ച വരെ സമയം തരണം. ബാലചന്ദ്രൻ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചതിൻറെ തെളിവുകൾ തൻറെ കയ്യിലുണ്ട്. തൻറെ സ്വകാര്യസംഭാഷണങ്ങളും അഭിഭാഷകരുമായുള്ള സംഭാഷണങ്ങളും ഫോണിലുണ്ട് എന്നാണ് ദിലീപ് പറയുന്നത്.

എന്നാൽ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ല എന്ന് സർക്കാർ വാദിക്കുന്നു. കോടതി ഉത്തരവില്ലായിരുന്നെങ്കിൽ ഈ ഫോൺ നേരത്തേ പിടിച്ചെടുക്കുമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഈ ഫോണുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ ദിലീപിന് ഉത്തരവാദിത്തമുണ്ട് എന്ന് സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close