foodHEALTHINSIGHT

ഈന്തപ്പഴം വഴി ഉറക്കത്തെയും കൈയിലെടുക്കാം ; അറിയാം ഈന്തപ്പഴം എന്ന പോഷകങ്ങളുടെ കലവറയെക്കുറിച്ച്

ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന, ഈന്തപ്പന എന്ന മരത്തിലുണ്ടാവുന്ന പഴം ആണ് ഈന്തപ്പഴം. ഫൈബർ, ആന്റി ഓക്സിഡന്റുകൾക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഹീമോഗ്ലോബിൻ അളവ് കുറവാണെന്നുണ്ടെങ്കിൽ ഉച്ച ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്. കുട്ടികൾക്ക് ഭക്ഷണത്തിന്റെ ഇടവേളകളിൽ ഈന്തപ്പഴം കൊടുക്കുന്നത് നല്ലതാണ്. ഈന്തപ്പഴങ്ങളിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഫൈബറാണ് ദഹനത്തെ മെച്ചപ്പെടുത്തുന്നത്. ദഹനത്തെ മെച്ചപ്പെടുത്തുന്നതുവഴി ഇത് മെറ്റബോളിസം പ്രവർത്തനങ്ങളെയും വേഗത്തിലാക്കുന്നു.

ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാൾ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ദിവസവും ഉറങ്ങിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം.

ഈന്തപ്പഴം കഴിച്ചാലുള്ള പ്രയോജനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കും
  • അണുബാധകളോടും അലർജിയോടും പോരാടും
  • മലബന്ധത്തിൽ നിന്നും അസിഡിറ്റിയിൽ നിന്നും മോചനം
  • ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും
  • രക്തസമ്മർദമുള്ളവർ ഈന്തപ്പഴം പതിവാക്കുന്നത് ബി.പി. നിയന്ത്രിച്ചു നിർത്താൻ സഹായിക്കും
  • ഈന്തപ്പഴത്തിൽ ഫൈബർ, പൊട്ടാസ്യം, അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) കുറവായതിനാൽ പ്രമേയരോഗികൾക്കും കഴിക്കാവുന്ന​ ഒന്നാണ് ഈന്തപ്പഴമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സസ്യ രാസവസ്തുക്കൾ
    കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറക്കാനും സഹായിക്കുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close