KERALANEWS

മാന്തളിരിന്റെ എഴുത്തുകാരന് പുരസ്കാരത്തിളക്കം; ഇത്തവണത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ ബെന്യാമിന്

മസ്‌കറ്റ്: ഈ വർഷത്തെ പ്രവാസ കൈരളി പുരസ്‌കാരം മലയാള സാഹിത്യകാരൻ ബെന്യാമിന്. മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാത്തിന്റേതാണ് പുരസ്‌കാരം. ബെന്യാമിൻ രചിച്ച ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. ഇതേ പുസ്കത്തിന് ഈ വർഷത്തെ വയലാർ അവാർഡും ലഭിച്ചിരുന്നു. മലയാള വിഭാഗം കണ്‍വീനര്‍ പി. ശ്രീകുമാര്‍ കേരളോത്സവ വേദിയിൽ വെച്ചാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ഇതേ പുസ്തകത്തിന് 45–ാമത് വയലാർ സാഹിത്യ പുരസ്കാരം ബെന്യാമിൻ ഏറ്റു വാങ്ങിയിരുന്നു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും ഉൾപ്പെടുന്ന പുരസ്കാരം വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ പെരുമ്പടവം ശ്രീധരൻ ആണ് ബെന്യാമിന് കൈമാറിയത്. ഇതുവരെ ‘ആടു ജീവിത’ത്തിന്റെ എഴുത്തുകാരൻ എന്നറിയപ്പെട്ടിരുന്ന താൻ വയലാർ അവാർഡോടെ ‘മാന്തളിരിന്റെ എഴുത്തുകാരൻ’ എന്ന് അറിയപ്പെടാൻ തുടങ്ങിയെന്നു ബെന്യാമിൻ പറഞ്ഞിരുന്നു.

മലയാളം വിങ്ങിന്റെ രജത ജൂബിലിയുടെ സമാപന ചടങ്ങില്‍ ബെന്യാമിന്‍ അവാര്‍ഡ് സ്വീകരിക്കും. മസ്‌കറ്റിലെ റൂവിയിലുള്ള അല്‍ ഫെലാജ് ഹോട്ടലില്‍ ജനുവരി 28 നാണു മലയാളം വിഭാഗത്തിന്റെ രജത ജൂബിലി സമാപന സമ്മേളനം നടക്കുന്നത് പെരുമ്പടവം ശ്രീധരന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം.വി ദേവന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, സേതു, സി. രാധാകൃഷ്ണന്‍, കെ.എല്‍ മോഹനവര്‍മ്മ, എന്‍.എസ് മാധവന്‍, സക്കറിയ, ആലങ്കോട് ലീലാകൃഷ്ണന്‍, കല്‍പ്പറ്റ നാരായണന്‍, അക്ബര്‍ കക്കട്ടില്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, സുഭാഷ് ചന്ദ്രന്‍, പ്രൊഫസര്‍ വി മധുസൂദനന്‍ നായര്‍, ടി ഡി രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രൊഫസര്‍ എം. എന്‍ കാരശ്ശേരി തുടങ്ങിയ മലയാളത്തിന്റെ പ്രശസ്തരാണ് മുന്‍ പുരസ്‌കാരജേതാക്കള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close