
യോഗയും ലൈംഗിക ജീവതവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 40 സ്ത്രീകളിൽ 12 ആഴ്ചയോളം യോഗ അഭ്യസിപ്പിക്കപ്പെട്ടു. തുടർന്ന് അവരുടെ ജീവതത്തിൽ ലൈംഗികബന്ധം കൂടുതൽ ഊഷ്മളമായതായി കാണപ്പെട്ടു. ശരീരത്തെ എങ്ങനെ മനസിലാക്കാമെന്നും, മനസിനെ ഏതുതരത്തിൽ നിയന്ത്രിക്കാമെന്നും യോഗ നമ്മെ പരിശീലിപ്പിക്കുന്നു. എന്താണ് ഇഷ്ടാനിഷ്ടങ്ങളെന്ന് പങ്കാളിയോട് തുറന്നുപറയുന്നതിനുള്ള പക്വതയിലേക്ക് ഇത് നമ്മെ എത്തിക്കും.
ലൈംഗിക ബന്ധം ഉജ്വലമാക്കുന്നതിനുള്ള ചില യോഗമുറകൾ അറിയാം-
മാർജാരാസന, ബിടിലാസന
ഈ രണ്ട് ആസനങ്ങളും പരിശീലിക്കുന്നത് സുഷുമ്ന നാഡികൾക്ക് സ്വാസ്ഥ്യം നൽകുന്നു. ഇതുവഴി ശരീരത്തെയാകമാനം പിരിമുറുക്കം കുറച്ചുകൊണ്ടുവരുന്നതിനും സാധിക്കും.
സേതുബന്ധ സർവാംഗനാസനം
വസ്തി പ്രദേശത്തെ കരുത്തുറ്റതാക്കാൻ സേതു ബന്ധ സർവാംഗനാസനം സഹായിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുന്നവർക്ക് അതില്ലാതാക്കുവാനും ഈ യോഗമുറ അഭ്യസിക്കുന്നത് ഗുണകരമാണ്.
ആനന്ദ ബലാസനം
പിൻഭാഗത്തെ ബലപ്പെടുത്തുന്നതിന് ആനന്ദ ബലാസനം ഏറെ പ്രയോജനം ചെയ്യും. സെക്സ് പൊസിഷനുകളിൽ ഒന്നായ മിഷിണറി കൂടുതൽ ആസ്വാദ്യകരമായി ചെയ്യുന്നതിനും ആനന്ദ ബലാസനം സഹായിക്കും.
ഏകപാദ രജകപോടാസനം
ഇടുപ്പിന് ഏറ്റവും നല്ല വ്യായാമം തരുന്ന യോഗാസനങ്ങളിൽ ഒന്നാണിത്. അയവുള്ള ഇടുപ്പെല്ലുകൾക്ക് മാത്രമേ ആസ്വാദ്യകരമായ ലൈംഗിക ബന്ധം പകരാൻ കഴിയുകയുള്ളൂ.
ബാലാസനം
ശരീരത്തെയാകമാനം ഊർജസ്വലമാക്കുന്നതിന് സഹായിക്കും. സമ്മർദ്ദവും ആകുലതയും ഒഴിവാകാനും ബാലാസനം ഉത്തമമാണ്.