Breaking NewsKERALANEWSTop News
ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന് ബൈക്കപകടത്തിൽ സാരമായ പരിക്ക്

മലപ്പുറം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന് ബൈക്കപകടത്തിൽ സാരമായ പരിക്ക്. ഇന്നലെ രാത്രി ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്കായിരുന്നു അപകടം. ബൈക്ക് ആക്സിഡന്റ് ആയതായാണ് റിപ്പോർട്ട്. ചമ്രവട്ടം പാലത്തിനു സമീപമുള്ള പെരുന്നല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. അപകടശേഷം കുറച്ചു നേരം ശങ്കു അവിടെ കിടന്നു എന്നാണ് റിപ്പോർട്ടുകൾ.
പിന്നീട്, ഒരു ബിജെപി പ്രവർത്തകനാണ് ശങ്കുവിനെ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇമ്പിച്ചിബാവ ആശുപത്രിയിൽ നിന്ന് കോട്ടക്കൽ മിംസിലേക്ക് എത്തിച്ച് സ്കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തി. തലച്ചോറിന്റെ സ്കാനിങ്ങിൽ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ വയറ്റിൽ ബ്ലീഡിങ് ഉള്ളതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.