Uncategorized

കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം; അറസ്റ്റിലായി നാളെ ഒരു വർഷം തികയാനിരിക്കെ ഇന്ന് ജയിൽ മോചനം

ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചു. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ ഒരു വർഷം തികയാനിരിക്കെയാണ് ഇന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചത്. എന്‍സിബി കേസില്‍ പ്രതിയല്ലാത്തത് കൊണ്ട് ജാമ്യം അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ് അന്വേഷിക്കുന്ന ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ഒരു വർഷമായി ബംഗലൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close