INDIANEWSTop News

ദുർഘട മലനിരകളിലെ യുദ്ധതന്ത്രങ്ങളിൽ അഗ്രഗണ്യൻ; കലാപ മേഖലകളിൽ ദീർഘ കാലത്തെ അനുഭവപരിചയമുള്ള സൈനികൻ; രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് എന്ന ജ്വലിക്കുന്ന സേനാവീര്യം ഇനി ഓർമ്മയാകുമ്പോൾ..

ദേശസ്നേഹിയായ ഉജ്വല സൈനികൻ.. ദുർഘട മലനിരകളിലെ യുദ്ധതന്ത്രങ്ങളിൽ അഗ്രഗണ്യൻ.. കലാപ മേഖലകളിൽ ദീർഘ കാലത്തെ അനുഭവപരിചയമുള്ള സൈനികൻ.. അതായിരുന്നു ജനറൽ ബിപിൻ റാവത്ത്. രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ അദ്ദേഹം 1978 മുതൽ സൈന്യത്തിൽ ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഊട്ടിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

2019 ഡിസംബർ 31നാണ്​ ഇന്ത്യയുടെ ആദ്യത്തെ സം​യു​ക്ത സേ​ന മേ​ധാ​വി​യാ​യി അദ്ദേഹം നി​യ​മിക്കപ്പെട്ടത്​. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ മൂന്നു സേനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്​ അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യം എന്നും അഭിമാനത്തോടെ ഓർമ്മിക്കും.

ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്ത് ജനിച്ചത്. സൈനിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്‍റ്​ ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്‍റ്​ എഡ്വേര്‍ഡ് സ്കൂളിലുമായിരുന്നു സ്​കൂൾ പഠനം. പിന്നീട്​ പൂനെ നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിറ്ററി അക്കാദമി ഡെറാഡൂൺ എന്നിവിടങ്ങളിലായിരുന്നു തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്. 1978 ഡിസംബർ 16നാണ്​ കാലാൾപ്പടയുടെ പതിനൊന്നാം ഗൂർഖ റൈഫിൾസിന്‍റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത്​. അദ്ദേഹത്തിന്‍റെ പിതാവ്​ കമാൻഡർ ആയിരുന്ന ബറ്റാലിയൻ ആയിരുന്നു അത്​.

ഗൂര്‍ഖ റെജിമെന്‍റിൽ നിന്നാണ് കരസേന തലപ്പത്തേക്ക് റാവത്ത് എത്തുന്നത്. 2016 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെ കരസേനാ മേധാവിയായിരുന്നു. രാജ്യത്തിനകത്തും പുറത്തും നടന്ന സുപ്രധാനമായ നിരവധി സൈനിക നീക്കങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്​. കശ്​മീരി​ൽ കിഴക്കൻ സെക്​ടർ നിയ​​ന്ത്രണ രേഖയിൽ രാഷ്ട്രീയ റൈഫിൾസ് കമാൻഡർ, കോംഗോയിലെ ​​െഎക്യരാഷ്​ട്ര സഭ ചാപ്റ്റർ VII മിഷനിൽ ബ്രിഗേഡ് കമാൻഡർ, ജമ്മു-കശ്മീർ നിയന്ത്രണ രേഖയിൽ ആർമി ഡിവിഷൻ കമാൻഡർ, വടക്ക്-കിഴക്കൻ കോർപ്സ് കമാൻഡർ എന്നീ നിലകളിൽ സേവനമനുഷ്​ഠിച്ചു.

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി സീനിയർ ഇൻസ്ട്രക്‌ടർ, മിലിട്ടറി ഒാപ്പറേഷൻസ്​ ഡയറക്​ടറേറ്റി​െല ജനറൽ സ്​റ്റാഫ്​ ഒാഫിസർ എന്നീ പദവികളും വഹിച്ചു. മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിൽ കേണലും ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറിയുമായിരുന്നു. വെല്ലിംഗ്​ടൺ ഡിഫൻസ്​ സർവീസസ്​ സ്​റ്റാഫ്​ കോളേജ്​ , അമേരിക്കയിലെ ഫോർട്ട്​ ലിവൻവർത്ത്​ സൈനിക കേളേജ്​, നാഷണൽ ഡിഫൻസ്​ കോളേജ്​ ന്യൂഡൽഹി എന്നീ ഉന്നത സൈനിക കലാലയങ്ങളിൽ നിന്ന്​ ബിരുദങ്ങൾ നേടി. അന്താരാഷ്​ട്ര സൈനിക ജേണലുകളിൽ അദ്ദേഹത്തി​െൻറ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. മീററ്റ്​ ​ ചൗധരി ചരൻസിങ്​ സർവകലാശാലയിൽ നിന്ന്​ ​മിലിട്ടറി മീഡിയ സ്​ട്രാറ്റജിക്​ സ്​റ്റഡീസിൽ ഡോക്​ടറേറ്റ്​ നേടി.

നാലു പതിറ്റാണ്ടോളം നീണ്ട സൈനിക സേവനത്തിനിടയിൽ വിശിഷ്​ട സേവനത്തിന്​ രാഷ്​ട്രപതിയുടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പരമവിശിഷ്​ട സേവാ മെഡൽ, അതിവിശിഷ്​ട സേവാ മെഡൽ, വിശിഷ്​ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ ഇതിൽപ്പെടും. സൈ​ന്യ​ത്തി​ൽ നാ​ലു ന​ക്ഷ​ത്ര പ​ദ​വി​​ (ഫോ​ർ സ്​​റ്റാ​ർ റാ​ങ്ക്)​ അദ്ദേഹത്തിന്​​ അ​നു​വ​ദി​ച്ചിരുന്നു.​ പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ മു​ഖ്യ സൈ​നി​ക ഉ​പ​ദേ​ശ​ക​നും സൈ​നി​ക​കാ​ര്യ വ​കു​പ്പിന്റെ മേ​ധാ​വി​യു​മായിരുന്നു. മൂ​ന്നു സേ​ന മേ​ധാ​വി​മാ​രു​ടെ​യും മു​ക​ളി​ലാ​യിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

ഊട്ടിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റർ താഴെ വീഴുന്നതിന് മുൻപ്, ആകാശത്ത് വെച്ചുതന്നെ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു.

ശബ്ദം കേട്ട ഭാഗത്തേക്ക് ആദ്യം ഓടിയെത്തിയത് അവിടുത്തെ നാട്ടുകാരായിരുന്നു. എന്നാൽ ലോഹം കത്തുന്ന ചൂടിൽ അവർക്ക് അടുക്കാൻ പോലുമായിരുന്നില്ല. കുടത്തിൽ വെള്ളം കോരിയൊഴിച്ചും കിട്ടാവുന്ന കമ്പിളികളെല്ലാം ഉപയോഗിച്ചുമാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ അപകടത്തിൽ പെട്ടവരെ പുറത്തെടുക്കുമ്പോൾ ആകെ രണ്ട് പേർക്കാണ് ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നത്.

ആദ്യം 4 പേർ മരിച്ചെന്നായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ രാജ്യത്തിന്റെ ആദ്യത്ത സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരും ദാരുണമായി കൊല്ലപ്പെടുകയിരുന്നു. ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ പെട്ടവരിൽ ആകെ രക്ഷപെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ഹെലികോപ്ടർ തകർന്നു വീണത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. ഹെലിപാഡിന് 10 കിലോമീറ്റർ ദൂരത്താണ് ദുരന്തം സംഭവിച്ചത്. സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി.

രാജ്യത്ത ഏറ്റവും അധികം സുരക്ഷയുള്ള ഉറപ്പ് നൽകുന്ന സംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്ടർ എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടു. ആദ്യം സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ഓടിയെത്തിയത് നാട്ടുകാരായിരുന്നു. അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close