INDIANEWS

മകൾ വാങ്ങിയ ബിസ്കറ്റിന് കൊടുക്കാൻ രണ്ടാനച്ഛന്റെ കയ്യിൽ പണമില്ല; ഹോട്ടലുടമ ചീത്ത വിളിച്ച ദേഷ്യത്തിൽ പത്തുവയസ്സുകാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

ചെന്നൈ: മകൾ വാങ്ങിയ ബിസ്കറ്റിന് കൊടുക്കാൻ പണമില്ലാതിരുന്നതിനെ തുടർന്ന് പിതാവിന്റെ ക്രൂരത. പത്തുവയസ്സുകാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. സംഭവത്തെ തുടർന്ന് കുട്ടിയുടെ രണ്ടാനച്ഛൻ യേശു ആന്റണി രാജുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. മൂപ്പത്തിമൂന്ന് കാരി സുജയുടെ ഭര്‍ത്താവ് എട്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് യുവതി ആന്റണി രാജുവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇവര്‍ തിരുനെല്‍വേലിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഹോട്ടലില്‍ എത്തിയ പത്തുവയസുകാരി മകള്‍ ആ സമയത്ത് ഹോട്ടലില്‍ നിന്ന് ഒരു പാക്കറ്റ്‌ ബിസ്‌കറ്റ് എടുത്തിരുന്നു. എന്നാല്‍ ഹോട്ടലുടമ പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ കൈയില്‍ പണം ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ഹോട്ടലുടമ ആന്റണിയെ വഴക്ക് പറഞ്ഞിരുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്തിയ ആന്റണി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ മൂന്ന് കുട്ടികളുടെയും മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാരാണ് തീ കെടുത്തിയത്. സാരമായി പരിക്കേറ്റ പത്തുവയസുകാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റണി രാജുവിനും തീപൊള്ളലില്‍ പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close