KERALANEWSUncategorized

ബിജെപിയിൽ അകം പുകഞ്ഞ് തന്നെ; കൃഷ്ണദാസ് പക്ഷനേതാക്കള്‍ ബിജെപി ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പ് വിട്ടു; പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുന്നു

പുനഃ സംഘടനയുമായി ബന്ധപ്പെട്ട് ബിജെപിയിൽ പ്രതിസന്ധി തുടരുന്നു. കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ബിജെപിയുടെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പ് നിന്ന് ഒഴിവായി. ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ഗ്രൂപ്പില്‍ നിന്നാണ് മുതിര്‍ന്ന നേതാക്കള്‍ സ്വയം പുറത്തുപോയത്. പി. കെ കൃഷ്ണദാസ്, എം. ടി രമേശ്, എ. എന്‍ രാധാകൃഷ്ണന്‍, എം. എസ് കുമാര്‍ എന്നിവരാണ് ഇന്ന് സ്വയം ഗ്രൂപ്പ് വിട്ടുപുറത്തുപോയത്.

ചാനല്‍ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് കഴിഞ്ഞ ദിവസം പി.ആര്‍ ശിവശങ്കറിനെ ഒഴിവാക്കിയിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു . ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.

പുനഃസംഘടനയിൽ മുതിർന്ന നേതാക്കളടക്കം അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ദേശീയ നിർവാഹക സമിതിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തി. നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും ഒരു കാലത്തും പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി ദേശീയ നിർവാഹ സമിതി പുനഃസംഘടിപ്പിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. കേരളത്തിൽ നിന്നും വി മുരളീധരനും കുമ്മനം രാജശേഖരനും ദേശീയ നിർവാഹ സമിതിയിൽ ഇടം നേടിയപ്പോൾ ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും സമിതിയിൽ നിന്ന് പുറത്തായി. അതേ സമയം പി കെ കൃഷ്ണദാസും മെട്രോമാൻ ഇ ശ്രീധരനും സമിതിയിൽ പ്രത്യേക ക്ഷണിതാക്കളായി.

അഞ്ചു ജില്ലാ പ്രസിഡന്റുമാരെയാണ് ബിജെപി മാറ്റിയത്. കാസർകോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലാപ്രസിഡന്റുമാരെയാണ് മാറ്റിയത്. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണു പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് പുതിയ ഭാരവാഹിപട്ടിക പുറത്തുവിട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close