KERALANEWSTop News

എറണാകുളത്ത് വീണ്ടും ബ്ലാക്ക് ഫംഗസ്; ഉദയംപേരൂർ സ്വദേശിക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളത്ത് വീണ്ടും ബ്ലാക്ക് ഫംഗസ്. ഉദയംപേരൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് വന്നതിന് ശേഷമാണ് വീട്ടമ്മയ്ക്ക് രോഗം പിടിപെട്ടത്. വീട്ടമ്മയും ഭർത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നുണ്ട്. ഡല്‍ഹി, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഇത്തരത്തില്‍ നിരവധി കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് ഡല്‍ഹി എന്നിവിടങ്ങളിൽ വ്യാപകമായി ഈ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.

ചികിത്സിച്ചില്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ് അപകടകാരിയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മ്യൂക്കോമിസെറ്റസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം മോള്‍ഡ് ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ഇവ അന്തരീക്ഷത്തില്‍ തങ്ങുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളവരോ അല്ലെങ്കില്‍ രോഗാണുക്കളോടും രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് പ്രധാനമായും ബാധിക്കുന്നത്. തലവേദന, മുഖത്തെ വേദന, മൂക്കൊലിപ്പ്, കാഴ്ച നഷ്ടപ്പെടല്‍ അല്ലെങ്കില്‍ കണ്ണിലെ വേദന, കവിളിലും കണ്ണുകളിലും വീക്കം, മൂക്കിലെ കറുത്ത പുറംതോട് എന്നിവയാണ് രോഗവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങള്‍. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നത് രോഗം ബാധിക്കുന്നവരില്‍ 54 ശതമാനം മരണനിരക്ക് കാണിക്കുന്നുവെന്നാണ്.

”ചികിത്സ നല്‍കാതെ പോയാല്‍ മ്യൂക്കോര്‍മൈക്കോസിസ് വളരെ അപകടകരമാണ്, മുഖം, മൂക്ക്, കണ്ണുകള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുന്നതുള്‍പ്പെടെ മസ്തിഷ്‌ക അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും, ”ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയിലെ ഇന്റര്‍നാഷണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. മഹേഷ് കുമാര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. ഇതാണ് കോവിഡ് ഭേദമായവരെ ഈ ഫംഗസ് വേഗം ബാധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറേറ്റ് മേധാവി ഡോ. താത്യറാവ് ലഹാനെ പറഞ്ഞിരുന്നു.

ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഈ വര്‍ഷം മാര്‍ച്ചില്‍ മുംബൈ ആസ്ഥാനമായുള്ള ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഭാരത് സെറംസ് ആന്‍ഡ് വാക്‌സിന്‍സ് ലിമിറ്റഡിന് ഫംഗസ് വിരുദ്ധ മരുന്നുകളായ ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍ ബി അല്ലെങ്കില്‍ എല്‍എംബി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റിറോയിഡുകളുടെ നീണ്ടുനില്‍ക്കുന്ന ഉപയോഗം ഒഴിവാക്കുന്നതിലൂടെ അപകടസാധ്യത ഒഴിവാക്കാനാകും. രോഗം ബാധിച്ച പ്രദേശം നീക്കം ചെയ്യുന്നതിനായി ആന്റി ഫംഗസ് ശസ്ത്രക്രിയ (ആവശ്യമെങ്കില്‍) എന്നിവയും ചികിത്സയില്‍ ഉള്‍പ്പെടുന്നു, ന്യൂഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുരഞ്ജിത് ചാറ്റര്‍ജി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close