INDIANEWSTrendingviral

നിരന്തരമായി പാമ്പുകൾ വരുന്നത് വീട്ടിൽ നിധി ഉള്ളതുകൊണ്ടോ?; ജ്യോത്സ്യന്റെ നിർദേശപ്രകാരം കുഴിച്ചത് 20 അടി; അവസാനം കിട്ടിയത് ഇതായിരുന്നു

ജ്യോത്സ്യന്റെ വാക്ക് കേട്ട് നിധിക്കായി വീട്ടുകാർ തറ പൊളിച്ച് കുഴിച്ചു നോക്കിയത് 20 അടിയോളം. ചാമരാജനഗറിലെ അമ്മനപുര ഗ്രാമത്തിലാണ് രസകരവും വേറിട്ടതുമായ സംഭവം നടന്നത്. ചുറ്റുപാടും ആരും അറിയാതെയായിരുന്നു ദമ്പതികൾ നിധിക്കായി കുഴിയെടുത്തത്. കുഴിയെടുത്ത് മാറ്റുന്ന മണ്ണ് മറ്റു മുറികളിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട കഷ്ടപ്പാടിന് ഫലമൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല വീട് നിറയെ മണ്ണ് കൊണ്ട് നിറയുകയും ചെയ്തു.

വീട്ടിൽ നിന്നും കുഴിയെടുക്കുന്ന ശബ്‌ദം കേട്ടതും വീട്ടുകാരുടെ പെരുമാറ്റത്തിലെ വൈരുദ്ധ്യവുമാണ് നാട്ടകാരിൽ സംശയം ഉണർത്തിയത്. തുടർന്നാണ് നിധി കുഴിക്കുന്ന ദമ്പതികളുടെ വാർത്ത പുറത്ത് വരുന്നത്. നാട്ടുകാരുടെ നിർദേശപ്രകാരം പോലീസുകാർ വീട്ടിലെത്തി ദമ്പതികളെ കാര്യം പറഞ്ഞ് മനസിലാക്കി. അപ്പോഴാണ് നിധിവേട്ടയിലേക്ക് നയിച്ച കാരണം അറിയുന്നത്. വീട്ടിൽ സ്ഥിരമായി പാമ്പ് വരുന്നത് കൊണ്ട് ജോല്സ്യനെ കണ്ട കുടുംബത്തോട് വീട്ടിൽ നിധി ഉണ്ടെന്നാണ് ജ്യോൽസ്യൻ പറഞ്ഞത്. നിധിയുടെ കാവൽക്കാരായി നാഗങ്ങളാണ് വീട്ടിൽ വരുന്നതെന്നായിരുന്നു ജ്യോത്സ്യന്റെ വാക്കുകൾ. തുടർന്ന് വീട്ടിൽ എത്തി പൂജ നടത്തിയ ശേഷം കുഴിക്കാൻ ഇയാൾ നിർദേശം നൽകുകയായിരുന്നു. ആരും അറിയാതെ ദിവസങ്ങളോളം നീണ്ട കുഴിയെടുപ്പ് ചെന്ന് അവസാനിച്ചത് 20 അടി താഴ്ചവരെയാണ്. എന്നാൽ വീട് നിറയാൻ പാകത്തിന് മണ്ണ് അല്ലാതെ നിധി മാത്രം കിട്ടിയില്ല. ആർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

ഇത്തരത്തിൽ അന്ധവിശ്വാസങ്ങൾ കാരണം നിരവധി അമളികളിൽ ചെന്ന് നൂറുകണക്കിന് ആളുകളാണ് പെട്ടിരിക്കുന്നത്. ആളുകളുടെ മനസ്സിൽ സംശയം ഉണർത്തി അവരെ വശത്താക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് ഇത്തരം ജ്യോത്സ്യന്മാർ ഉൾപെടുന്നവർക്കുള്ളത്. പല വാർത്തകളും പുറം ലോകം അറിയാതെ പോകുന്നത് കൊണ്ട് തട്ടിപ്പുകൾ ഇപ്പോഴും തുടരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close