KERALANEWSTop News

കൊച്ചിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് പത്തടിപ്പാലത്ത് ഉള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്ന്

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ശുചിമുറിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കളമശ്ശേരി പത്തടിപ്പാലം പതിച്ചേരിയില്‍ എന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ശുചിമുറിയിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഇന്ന് രാവിലെ 10.30 ഓടെ കണ്ടെത്തിയത്. മൃതദേഹം ആരുടെയാണന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കെട്ടിടത്തിന്റെ മുകളിലെ ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കെട്ടിടത്തിലുള്ളവരാണ് തീപിടുത്തമുണ്ടായതാകാമെന്ന് കരുതി പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close