KERALANEWSTrending

പാളം തെറ്റിയ നാല് ബോഗികളും ട്രാക്കിൽ നിന്ന് മാറ്റി; ആലുവയിലെ രണ്ട് റെയിൽവേ ട്രാക്കുകളും ഗതാഗത സജ്ജം

കൊച്ചി: ആലുവയിലെ രണ്ട് റെയിൽവേ ട്രാക്കുകളു ഗതാഗത സജ്ജമായി. ഇരുദിശയിലേക്കും വാഹനങ്ങൾ ഒരേസമയം പോകാൻ തുടങ്ങി. പാളം തെറ്റിയ നാല് ബോഗികളും ട്രാക്കിൽ നിന്ന് മാറ്റിയിട്ടുണ്ട്. ആർ ഇ കേബിളുകൾ ഉള്ളതിനാൽ യന്ത്രസഹായത്താൽ മുറിച്ച് മാറ്റിയാണ് ബോഗികൾ നീക്കിയത്. ദീർഘദൂര ട്രെയിനുകൾ ഉൾപ്പടെ മണിക്കൂറുകളാണ് അപകടത്തെ തുടർന്ന് വൈകി ഓടിയത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് ചരക്ക് തീവണ്ടി പാളം തെറ്റുന്നത്. കൊല്ലത്തേക്ക് പോകുന്ന ചരക്ക് ട്രെയിനാണ് ആലുവ പാലത്തിനു സമീപം പാളം തെറ്റിയത്. അപകടത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെന്നി മാറി. ആലുവ റെയിൽവെ സ്റ്റേഷന് സമീപം മൂന്നാമത്തെ പാളത്തിൽ കയറുന്നതിനിടെ ആണ് സംഭവം. ഇതേ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ 11 തീവണ്ടികൾ റദ്ദാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close