HEALTHNEWSTrending

മുലപ്പാലിന് പിങ്ക് നിറം; ആശങ്ക പങ്കുവെച്ച് യുവതി

സ്ത്രീകൾ അമ്മയായാൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കും. ഓരോ അമ്മമാർക്കും പുതിയ ഓരോ ദിവസങ്ങളും പുതിയ പോരാട്ടം തന്നെയാണ്. എന്നാൽ ഇത് പലപ്പോഴും സ്ത്രീകളെ ഭയപ്പെടുത്തുന്നു. ഇപ്പോഴിതാ ആളുകൾ അവരുടെ പ്രശ്നങ്ങൾ തുറന്നുപറയുന്ന വേദിയായി സോഷ്യൽ മീഡിയയെ മുന്നിൽ കണ്ടിരിക്കുകയാണ്.

ഇവിടെ സംസാരിക്കുന്നവർക്ക് ഐഡന്റിറ്റി മറച്ചുവെക്കാനും അവർ സംസാരിക്കാൻ മടിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനും കഴിയും. ദിവസങ്ങൽക്ക് മുമ്പ് ഒരു സ്ത്രി ന്റെ അത്തരത്തിലുള്ള ഒരു വ്യക്തിപരമായ പ്രശ്നം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

അടുത്തിടെയാണ് യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയതെന്നും ജനിച്ച് ആറാഴ്‌ചയ്‌ക്ക് ശേഷം, തന്റെ സ്‌തനത്തിൽ നിന്നു വരുന്ന പാൽ സാധാരണമല്ലെന്നും അവർ പറഞ്ഞു. ഇതി​ന്റെ നിറം വെള്ളയ്ക്ക് പകരം പിങ്കായാമ് കാണുന്നത്. സംഭവം നിരീക്ഷിച്ച ശേഷം കാരണത്തെക്കുറിച്ച് ആളുകളോട് ചോദിക്കാൻ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് യുവതി. കുഞ്ഞ് ഈ പാൽ കുടിക്കുന്നത് സുരക്ഷിതമാണോ? എന്ന ചോദ്യമാണ് ഇവർ ചോദിക്കുന്നത്.

@jojohnsonoverby എന്ന ഹാൻഡിലുമായി ടിക് ടോക്കിൽ അക്കൗണ്ടുള്ള ജോ ജോൺസൺ വെർബി എന്ന യുവതിയാണ് ചോദ്യങ്ങളുമായി രംഗത്തുവന്നത്. ജോയുടെ ഈ വീഡിയോയും ചോദ്യവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയിൽ തന്റെ പിങ്ക് പാൽ കാണിച്ച്, ഇത് സ്ട്രോബെറി മിൽക്ക് പോലെയാണെന്ന് അവർ പറഞ്ഞുതന്റെ കുട്ടിക്ക് ഈ പാൽ തുടരാൻ കഴിയുമോ എന്നറിയാനും അവർ ആഗ്രഹിച്ചു.

ജോയുടെ ചോദ്യത്തിന് പലരും കമന്റുകളിലൂടെ മറുപടി നൽകി. llli.org പ്രകാരം, പാലിൽ രക്തം വരാൻ തുടങ്ങുമ്പോൾ അതിന്റെ നിറം പിങ്ക് നിറമാകും ഇതിൽപ്പറയും പ്രകാരം കുട്ടി പതിവായി പാൽ കുടിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെടുന്നു.

സോഷ്യൽ മീഡിയയിലെ ആളുകളും ജോയ്ക്ക് നിരവധി നിർദ്ദേശങ്ങൾ നൽകി തനിക്ക് സമാനമായ ഒരു പ്രശ്നമുണ്ടെങ്കിലും ഈ പാൽ കുട്ടിക്ക് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഒരു സ്ത്രീ എഴുതി. ഇത് കുട്ടിക്ക് ഹാനികരമാകില്ല. പല സ്ത്രീകളും ഈ അവസ്ഥയെ ഭയപ്പെടുത്തുന്ന സ്വപ്നം എന്ന് വിളിച്ചു. തനിക്കും സമാനമായ പ്രശ്‌നമുണ്ടെങ്കിലും ആരോടും ചോദിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു എന്ന് മറ്റൊരു സ്ത്രീ പറഞ്ഞു. ഇപ്പോൾ, ജോയുടെ പോസ്റ്റ് കാരണം, അവർക്കും തന്റെ പ്രശ്നത്തിനുള്ള ഉത്തരം ലഭിച്ചു. ഉടൻ തന്നെ ഡോക്ടറെ കാണാനും അവർ നിർദ്ദേശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close