INDIANEWS

പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരൻ അറസ്റ്റിൽ; വിവരം പുറത്തറിഞ്ഞത് 17കാരി കഠിന വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോൾ

സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരൻ അറസ്റ്റിൽ. 17കാരിയായ വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. കഠിനമായ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.

മൈസൂരുവിൽ ഡിപ്ലോമ വിദ്യാർഥിനിയായ 17-കാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ അച്ഛൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. വർഷങ്ങൾക്ക് മുമ്പ് അമ്മയും മരിച്ചു. രണ്ട് മുതിർന്ന സഹോദരൻമാരും സഹോദരിമാരുമാണ് പെൺകുട്ടിക്കുള്ളത്. വിവാഹിതരായ സഹോദരിമാർ ഭർതൃവീടുകളിലായതിനാൽ സഹോദരൻമാർക്കൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.

സഹോദരൻമാരിലൊരാൾ സ്ഥിരം മദ്യപാനിയായിരുന്നു. ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വയറുവേദനയെ തുടർന്ന് ചികിത്സക്കായി ആശുപത്രിയിൽ പോയപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഡോക്ടർമാർ അനുനയപൂർവം കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി സഹോദരന്റെ പേര് പറഞ്ഞത്. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്ന് ആലനഹള്ളി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close