തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ അയൽവാസി പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ചു. പറമ്പിൽ കയറിയെന്നാരോപിച്ചാണ് മിണ്ടാപ്രാണിക്ക് നേരെ കൊടും ക്രൂരത. എട്ട് മാസം മാത്രം പ്രായമുള്ള മിണ്ടാപ്രാണി എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊടുക്രൂരത അരങ്ങേറിയത്. പറമ്പില്‍ കയറിയെന്ന പേരില്‍ അയല്‍വാസി പശുക്കിടാവിന്‍റെ നടു തല്ലിയൊടിച്ചെന്നാണു മൃഗക്ഷേമ പ്രവര്‍ത്തകര്‍ പറയുന്നത്.
പശുക്കിടാവിന് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയുന്നില്ല. പിന്‍കാലുകള്‍ പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലാണ്. മൃഗക്ഷേമ കൂട്ടായ്മയായ ആനിമല്‍ റെസ്‌ക്യൂ ആന്‍ഡ് സപ്പോര്‍ട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലാണു പശുക്കിടാവിന്‍റെ ദുരവസ്ഥ പങ്കുവച്ചിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ടെലഗ്രാമിൽ ജോയിൻ ചെയ്യുക..
https://t.me/+zrOXue-xUu4yZTNl
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്