KERALANEWS

ഇടുക്കിയിൽ നട്ടെല്ല് തകർന്ന് കിടപ്പിലായ പശുക്കിടാവ് ചത്തു; അയൽവാസിയുടെ കൊടുംക്രൂരതയിൽ മിണ്ടാപ്രാണി നരകയാതന അനുഭവിച്ച് കിടന്നത് മൂന്ന് ദിവസം

ഇടുക്കി: അയൽവാസിയുടെ കൊടുംക്രൂരതയിൽ നരകയാതന അനുഭവിച്ച് കിടന്ന പശുക്കിടാവ് ചത്തു. പറമ്പിൽ കയറിയെന്നാരോപിച്ച് ഏലം തോട്ടം ഉടമയായ അയൽവാസി നട്ടെല്ല് തല്ലിയൊടിക്കുകയായിരുന്നു. എട്ട് മാസം പ്രായമായ പശുക്കിടാവാണ് ചത്തത്.

ഇടുക്കി മൈലാടുംപാറയിലാണ് സംഭവം. അയൽവാസിയും ഏലത്തോട്ട ഉടമയുമായ സതീശൻ ആണ് അക്രമം നടത്തിയത്. പറമ്പിൽ കയറിയെന്ന് പറഞ്ഞായിരുന്നു മിണ്ടാപ്രാണിയോടുള്ള പരാക്രമം. പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിക്കുകയായിരുന്നു. സതീശൻ മര്‍ദ്ദിച്ചതാണെന്നും നട്ടെല്ല് തകര്‍ന്ന പശുക്കിടാവ് രണ്ട് ദിവസത്തോളം വേദന തിന്ന് ഇന്ന് വൈകീട്ട് ചത്തെന്നുമാണ് സണ്ണിയുടെ പരാതി. പശുക്കളെ ആക്രമിക്കുമെന്ന് സതീശൻ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും സണ്ണി ആരോപിക്കുന്നു.

ആക്രമണത്തെ തുടർന്ന് എട്ട് മാസം മാത്രം പ്രായമുള്ള മിണ്ടാപ്രാണി എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു കൊടുക്രൂരത അരങ്ങേറിയത്. പറമ്പില്‍ കയറിയെന്ന പേരില്‍ അയല്‍വാസി പശുക്കിടാവിന്‍റെ നട്ടെല്ല് തല്ലിയൊടിച്ചെന്നാണു മൃഗക്ഷേമ പ്രവര്‍ത്തകര്‍ പറഞ്ഞത്.

പശുക്കിടാവിന് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിഞ്ഞിരുന്നില്ല. പിന്‍കാലുകള്‍ പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലായിരുന്നു. മൃഗക്ഷേമ കൂട്ടായ്മയായ ആനിമല്‍ റെസ്‌ക്യൂ ആന്‍ഡ് സപ്പോര്‍ട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലാണു പശുക്കിടാവിന്‍റെ ദുരവസ്ഥ പങ്കുവച്ചിരുന്നത്.

എന്നാൽ പറമ്പിൽ കയറി പശുക്കൾ കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഇത് ചെയ്തത് താനെല്ലെന്നാണ് സതീശന്റെ വിശദീകരണം. സണ്ണിയുടെ പരാതിയിൽ കേസെടുത്ത വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ വേ​ഗത്തിലറിയാൻ ടെല​ഗ്രാമിൽ ജോയിൻ ചെയ്യുക..

https://t.me/+zrOXue-xUu4yZTNl

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close