INDIANEWSUncategorized

പതിനാല്കാരന് ദാരുണാന്ത്യം; അച്ഛൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ

സേലം: മകനെ ദയാവധത്തിന് വിധേയമാക്കിയ കേസിൽ അച്ഛൻ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റടിയിലെടുത്ത് സേലം പോലീസ്. തമിഴ്നാട്ടിലെ എടപ്പാടിയിലാണ് ദാരുണാ സംഭവം. കച്ചുപള്ളി ഗ്രാമത്തിലെ കൂടക്കാരൻ വളവിലെ ലോറി ഡ്രൈവറായ പെരിയസ്വാമി (44)യാണ് അർബുദ രോ​ഗിയായ പതിനാലുവയസുകാരൻ വണ്ണത്തമിഴിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. കേസിൽ പെരിയസ്വാമി ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്.

കൊങ്കണാപുരത്തിലെ ലാബ് ടെക്നീഷ്യൻ വെങ്കടേഷ് (39), കുരുംപട്ടിയിലെ പ്രഭു എന്നിവരാണ് അറസ്റ്റിലായത്. വിഷം കൊടുത്താണ് പെരിയസ്വാമിയും മറ്റ് രണ്ടുപേരും കൊലപ്പെടുത്തിയത്. രണ്ട് വർഷം മുൻപ് വണ്ണത്തമിഴിന് അർബുദമാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ചികിൽസകൾ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം കളിക്കുന്നതിനിടയിൽ താഴെവീണ വണ്ണത്തമിഴിന്റെ കാലിൽ മുറിവേറ്റു.

കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും അർബുദം കാരണം മുറിവ് ഉണങ്ങിയില്ല. ആശുപത്രിയിൽ നിന്ന് വീട്ടിൽവന്ന മകൻ വേദനകാരണം കഷ്ടപ്പെടുന്നത് കണ്ട് പെരിയസ്വാമിയും കുടുംബാംഗങ്ങളും വളരെ സങ്കടപ്പെട്ടിരുന്നു. വണ്ണത്തമിഴിൻ വളരെയധികം മെലിയുകയും ചെയ്തു. ഇതേത്തുടർന്നാണ് മകനെ വിഷംകുത്തിവെച്ച് കൊല്ലാൻ പെരിയസ്വാമി തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

വെങ്കടേഷ്, പ്രഭു എന്നിവരുടെ സഹായത്തോടെ മകന്റെ ഞരമ്പിൽ വിഷം കുത്തിവെച്ച് കൊന്നു എന്നാണ് കേസ്. സംഭവമറിഞ്ഞ ശങ്കഗിരി ഡെപ്യൂട്ടി കമ്മിഷണർ നല്ലശിവത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് മൃതദേഹം കൈപ്പറ്റി പോസ്റ്റ്മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്കയച്ചു. ഇതിനിടെ പെരിയസ്വാമി, പ്രഭു എന്നിവർ കച്ചുപ്പള്ളി വില്ലേജ് ഓഫീസിൽ കീഴടങ്ങി. കൊങ്കണാപുരം പോലീസ് അവരെ അറസ്റ്റ് ചെയ്തു. പിന്നീട് വേങ്കടേഷിനെയും അറസ്റ്റ് ചെയ്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close