KERALANEWSUncategorized

കഞ്ചാവ് മാഫിയയുടെ ആക്രമണം; വീട് അടിച്ചു തകർത്തു; കാറും ബൈക്കും നശിപ്പിച്ചു

തിരുവനന്തപുരം: കരിയ്ക്കകത്ത് കഞ്ചാവ് മാഫിയ വീട് അടിച്ചു തകർത്തു. കരിയ്ക്കകം സ്വദേശി രാജേഷിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കരിയ്ക്കകം – ആനയറ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സംഘത്തെ മൂന്ന് വർഷം മുൻപ് രാജേഷിൻ്റെ നേതൃത്വത്തിലുള്ള നാട്ടുകാർ  പിടികൂടി  പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണം.

ഇന്നലെ രാത്രി ഏഴരയോടെ വെൺപാലവട്ടത്ത് വച്ച് രാജേഷിന് നേരെ വധശ്രമമുണ്ടായി. ഓടി രക്ഷപ്പെട്ട രാജേഷിനെ പിന്തുടർന്നെത്തിയ സംഘം രാത്രി 11 മണിയോടെ  വീട് ആക്രമിക്കുകയായിരുന്നു. വടിവാളും വെട്ടുകത്തിയുമായെത്തിയ സംഘം വീടിൻ്റെ  ജനൽ ചില്ലുകളും കാറുൾപ്പടെയുള്ള വാഹനങ്ങളും  അടിച്ചു തകർത്തു. മകനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായി അമ്മ
ഗീതാ കുമാരി പറഞ്ഞു.

അക്രമികൾ വീട്ടിലുണ്ടായിരുന്ന രാജേഷിൻ്റെ അമ്മ, ഭാര്യ പെൺകുട്ടികളുൾപ്പടെയുള്ളവർക്ക് നേരെ കൊലവിളി നടത്തി. സഹോദരൻ അഭിലാഷിനെയും ഭീഷണിപ്പെടുത്തി. കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ടഷാൻ, സഹോദരങ്ങളായ വിഷ്ണു, അനന്ദു എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പേട്ട പൊലീസ് അറിയിച്ചു

ഭാര്യ പെൺകുട്ടികളുൾപ്പടെയുള്ളവർക്ക് നേരെ കൊലവിളി നടത്തി. സഹോദരൻ അഭിലാഷിനെയും ഭീഷണിപ്പെടുത്തി. കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ടഷാൻ, സഹോദരങ്ങളായ വിഷ്ണു, അനന്ദു എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പേട്ട പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close