KERALANEWSTop News

ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

ആലപ്പുഴ: ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു. പുലർച്ചെ ഒരു മണിയോടെ ബാപ്പുവൈദ്യർ ലെവൽ ക്രോസ്സിന് മുകളിലുള്ള ഭാഗത്താണ് അപകടം. മരട് കൊടവൻതുരുത്ത് സുനിൽ കുമാർ, ചെല്ലാനം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മറ്റു രണ്ടുപേരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തിന് പോയ കാറും എറണാകുളത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. മരിച്ചവരും പരുക്കേറ്റവരും എറണാകുളം ഭാഗത്തേക്ക് വന്ന കാറിലുണ്ടായിരുന്നവരാണ്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കാറുകൾ ഏകദേശം പൂർണമായും തകർന്ന നിലയിലാണ്. രണ്ട് വരി മാത്രം വീതിയുള്ള ആലപ്പുഴ ബൈപാസിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുമ്പോൾ അപകടങ്ങൾ പതിവാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close