NEWSTrendingUncategorized

ജനലിനിടയിൽ കുടുങ്ങിപ്പോയ പൂച്ച തന്ത്രപരമായി പുറത്തുകടക്കുന്നു; സോഷ്യൽ മീഡിയയിലെ വെെറൽ വീഡിയോ

പൂച്ചയെ പെറ്റ് ആയി വളർത്തുന്നവരുമാണ് നമ്മളിൽ പലരും. അവയുടെ കളിയും കാര്യങ്ങുമൊക്കെ ഏറെ അസ്വദിക്കാറുമുണ്ട് അത്തരത്തിൽ തന്നെ അവയുടെ ഏറ്റവും നല്ല കാര്യമാണ് അവ എവിടെ കുടുങ്ങിയാലും, എത്ര ചെറിയ ഇടങ്ങളിൽ അണങ്കിൽ പോലും വല്ല വിധേനയും അത് അവിടെ നിന്നും ചാടുമെന്ന്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വെെറലായിരിക്കുന്നത്.

പൂച്ചയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് ആദ്യം ഈ വീഡിയോ പോസ്റ്റ് ചെയ്തത്, ഫോട്ടോ-വീഡിയോ ഷെയറിംഗ് സൈറ്റിന്റെ ഔദ്യോഗിക പേജിൽ വീണ്ടും പോസ്റ്റ് ചെയ്തതിന് ശേഷം 12 മില്ല്യണിലധികം വ്യൂകളുമായി പൂച്ചയുടെ വീഡിയോ വൈറലായി.

ഒരു വയസ്സുള്ള ഒരു ബ്രിട്ടീഷ് ഷോർട്ട്ഹെയർ പൂച്ച, ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നു എന്ന് വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമൻറും റിയാക്ഷനുകളുമായി എത്തിയത്. അതിലേറെയും പൂച്ചപ്രേമികളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മിക്കാവാറും പേരും വീഡിയോയ്ക്ക് കമന്റിട്ടും അത് റീഷെയർ ചെയ്തും പൂച്ചകളോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിച്ചു.

വീഡിയോ കാണാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close